Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2026 19:12 IST
Share News :
മസ്‌ക്കറ്റ്: മുക്കം മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ഓർഫനേജ് കോളേജ് (എം.എ.എം.ഒ.സി - മാമോക്) അലുമ്നി ഒമാൻ ചാപ്റ്ററും, പ്രൈം മെഡിക്കൽ സെന്ററും സംയുക്തമായി "നമ്മുടെ രക്തം മറ്റൊരാളുടെ ജീവൻ" എന്ന നാമധേയത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മസ്കറ്റ് മബേലയിൽ നടന്ന രക്തദാന ക്യാമ്പിൽ സ്വദേശികളും, വിദേശികളുമായി നിരവധി പേർ പങ്കെടുത്തു. മാമോക് അലുമ്നി നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് .
സെക്രട്ടറി സ്വാലിഹ എം.എ യുടെ അധ്യക്ഷതയിൽ പ്രസിഡൻ്റ് സുബൈർ കണ്ടിയിൽ ഉദ്ഘാടനം ചെയ്തു.
പ്രവാസികൾക്കിടയിൽ കാരുണ്യത്തിൻ്റെയും ജീവിൻ രക്ഷാ സന്ദേശങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുതാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
രക്തദാനം ആരോഗ്യത്തിന് ഗുണകരവും മറ്റൊരാളുടെ ജീവൻ രക്ഷിക്കാനുള്ള ഏറ്റവും വലിയ മനുഷ്യ സ്നേഹ പ്രവർത്തനവുമാണ്.
നമ്മുടെ ചെറിയൊരു സഹായം പോലും ഒരു കുടുംബത്തിന് പ്രതീക്ഷയായി മാറാമെന്ന് കോർഡിനേറ്റർ മുജീബ് റഹ്‌മാൻ വ്യക്തമാക്കി.
അലിബഷീർ, അബ്ദുൽ റാഷിദ്, ഷംസീർ, മുഹ്സിന, അഞ്ജു എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.