Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദുതി പോസ്റ്റുകൾ ഇടിച്ച് തകർത്തു; കാർ താഴ്ചയിലേക്ക് മറിയാതിരുന്നതിനാൽ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.

17 May 2026 13:13 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഓട്ടത്തിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിലെ രണ്ട് വൈദുതി പോസ്റ്റുകൾ ഇടിച്ച് തകർത്തു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂണുകൾ ഒടിഞ്ഞ് ലൈൻ കമ്പികൾ ഉൾപ്പടെ പ്രധാന റോഡിലേക്ക് വീണു. അപകടത്തിന് ഇടയാക്കിയ കാർ പോസ്റ്റിൽ തട്ടി നിന്നതിനാൽ 30 അടിയോളം വരുന്ന താഴ്ചയിലേക്ക് മറിയാതെ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. തലപ്പാറ-കാഞ്ഞിരമറ്റം റോഡിൽ വടകര അമ്മംകുന്ന് വളവിന് സമീപം മുസ്ലിം പള്ളിക്ക് മുൻവശത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. നീർപ്പാറ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പ്രധാന റോഡിലേക്ക് വൈദ്യുതി കമ്പികൾ പൊട്ടിവീണതോടെ ഗതാഗതം 30 മിനിട്ടോളം പൂർണ്ണമായി സ്തംഭിച്ചു. രൂക്ഷമായ ഗതാഗത കുരുക്ക് വന്നതോടെ തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർ പി.എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം വഴി തിരിച്ച് വിട്ട് കുരുക്ക് നിയന്ത്രിച്ചത്. കടുത്തുരുത്തിയിൽ നിന്നും അഗ്നിശമന സേനയും, കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി വൈദ്യുതി പോസ്റ്റുകളും പൊട്ടിവീണ കമ്പികളും നീക്കം ചെയ്ത് പ്രദേശത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ശ്രമം നടത്തി വരികയാണ്.

Follow us on :

More in Related News