Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തമിഴ്നാട് : മുഖ്യമന്ത്രിയായി വിജയ് ; വമ്പൻ പ്രഖ്യാപനങ്ങൾ

10 May 2026 15:16 IST

NewsDelivery

Share News :

ചെന്നൈ∙ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം നിർണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകാനുള്ള ഫയലിൽ വിജയ് ഒപ്പിട്ടു.

ലഹരിമരുന്ന് തടയാൻ പ്രത്യേക സേന രൂപീകരിക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സേനയും ഹെൽപ്പ് ലൈൻ നമ്പറും സജ്ജമാക്കും. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനമെടുത്തു.

ഇന്ന് രാവിലെ 10 മണിക്കാണ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒപ്പം 9 മന്ത്രിമാരും ചുമതലയേറ്റു. ദൈവനാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ജവാഹർലാൽ നെഹ്റു ഇൻഡോ‍ർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രാഹുൽഗാന്ധിയും പങ്കെടുത്തു. 59 വർഷത്തിനു ശേഷമാണ് ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേറുന്നത്.

രാഷ്ട്രീയ പരിചയം, യുവ പ്രാതിനിധ്യം, ജാതി സമവാക്യങ്ങൾ എന്നിവയ്ക്കൊപ്പം പാർട്ടിയുടെ വളർച്ചയിൽ ഒപ്പം നിന്ന വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനും വിജയ് ശ്രമിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ പ്രമുഖ മുഖങ്ങളിലൊന്ന് അണ്ണാഡിഎംകെയുടെ മുൻ നേതാവായ കെ.എ. സെങ്കോട്ടയ്യൻ ആണ്. മുൻ മുഖ്യമന്ത്രിമാരായ എംജിആർ, ജയലളിത എന്നിവരോടൊപ്പം ദശാബ്ദങ്ങളോളം പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്. എടപ്പാടി പളനിസാമിയുടെ നേതൃത്വത്തെ ചോദ്യം ചെയ്തതിനും പുറത്താക്കപ്പെട്ട നേതാക്കളെ തിരിച്ചെടുക്കാത്തതിനെ വിമർശിച്ചതിനുമാണ് സെങ്കോട്ടയ്യനെ അണ്ണാഡിഎംകെയിൽനിന്ന് പുറത്താക്കിയത്. പുതിയ സർക്കാരിന് ഭരണപരിചയവും രാഷ്ട്രീയ കരുത്തും പകരാനാണ് സെങ്കോട്ടയ്യനെ ഉൾപ്പെടുത്തിയതിലൂടെ വിജയ് ലക്ഷ്യമിടുന്നത്.

വിജയ്‌യുടെ വിശ്വസ്തനായ ആദവ് അർജുനയാണ് മറ്റൊരു മന്ത്രി. ചെന്നൈയിലെ വില്ലിവാക്കം മണ്ഡലത്തിൽ നിന്നു വിജയിച്ച അർജുന, പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മധുരയിലെ തിരുപ്പരൻകുണ്ട്രത്ത് നിന്നു വിജയിച്ച നിർമൽ കുമാറും മന്ത്രിസഭയിൽ ചേരും. മുൻ ബിജെപി ഭാരവാഹിയായിരുന്ന നിർമൽ കുമാർ പിന്നീട് തെക്കൻ തമിഴ്‌നാട്ടിൽ ടിവികെയുടെ കരുത്തുറ്റ മുഖമായി മാറുകയായിരുന്നു. തഴേത്തട്ടിൽ മികച്ച സ്വാധീനമുള്ള ടിവികെ ജനറൽ സെക്രട്ടറി ആനന്ദ് സത്യപ്രതിജ്ഞ ചെയ്യും. ടി നഗർ എംഎൽഎയാണ്.


മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ:

രാജ് മോഹൻ: പ്രഭാഷണ കലയിലൂടെ ശ്രദ്ധേയനായ സിനിമ-ടെലിവിഷൻ താരം.


ഡോ. ടി.കെ. പ്രഭു: കാരൈകുടിയിൽനിന്ന് വിജയിച്ച ദന്തഡോക്ടർ.

അരുൺ രാജ് ഐആർഎസ്: ഉദ്യോഗം ഉപേക്ഷിച്ച് പാർട്ടിയിൽ ചേർന്ന ഡോക്ടർ. തിരുച്ചെങ്ങോട്ടിൽ നിന്നാണ് വിജയിച്ചത്.


പി. വെങ്കിട്ടരമണൻ: മൈലാപ്പൂർ എംഎൽഎ.


കീർത്തന: വിരുദുനഗറിൽനിന്ന് വിജയിച്ച ഇവർ തമിഴ്‌നാട് രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിൽ ഒരാളായിരിക്കും.

Follow us on :

More in Related News