Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2026 18:00 IST
Share News :
കോട്ടയം: വി ഡി സതീശൻ മന്ത്രിസഭയിൽ തന്നെ മന്ത്രിയാക്കണമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ ആവശ്യം തള്ളി കോൺഗ്രസ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയുക്ത മന്ത്രിസഭയിൽ സ്പീക്കർ ആകും. അവസാനനിമിഷവും മന്ത്രിസഭയിലേക്ക് ഉള്ള മന്ത്രിമാരുടെ പേരുകളും വകുപ്പുകളും മാറിമറിഞ്ഞെങ്കിലും തിരുവഞ്ചൂരിന് മന്ത്രി പട്ടികയിൽ സ്ഥാനം നഷ്ടമാകുകയായിരുന്നു. കോട്ടയത്ത് കോൺഗ്രസിനും കേരള കോൺഗ്രസ് ജോസഫിനും രണ്ട് വീതം മന്ത്രിമാരെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഏക മന്ത്രി സ്ഥാനം മാത്രമാണ് നൽകിയത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ആഭ്യന്തര വകുപ്പ് മന്ത്രി ആയിരുന്ന തിരുവഞ്ചൂരിനെയാണ് മന്ത്രിയാക്കാതെ ഇത്തവണ സ്പീക്കർ ആക്കിയത്.
മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എം.എൽ.എയുമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അടൂർ, കോട്ടയം മണ്ഡലങ്ങളിൽനിന്നായി ദീർഘകാലത്തെ പാർലമെന്ററി പരിചയമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻപ് സംസ്ഥാന ആഭ്യന്തരം, റവന്യൂ, വനം, കായിക വകുപ്പ് മന്ത്രിയായിരുന്നു. നിയമസഭയിലെ ചട്ടങ്ങളെയും കീഴ്‌വഴക്കങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃത്യമായ അറിവും പ്രതിപക്ഷ - ഭരണപക്ഷ നേതാക്കളുമായുള്ള വ്യക്തിപരമായ സൗഹൃദവും സ്പീക്കർ പദവിയിലേക്ക് പരിഗണിക്കാൻ കാരണമായെന്ന് കരുതാം.
സഭാനടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിന്റെ ദീർഘകാലത്തെ രാഷ്ട്രീയ പരിചയം സഹായകരമാകുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തൽ.
സ്പീക്കർ സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനെ നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക തീരുമാനം മുന്നണി നേതൃത്വം വൈകാതെ തന്നെ മാധ്യമങ്ങളെ അറിയിക്കും. നിയമസഭാ സമ്മേളനം തുടങ്ങി രണ്ടാം ദിനമാണ് സ്പീക്കർ തിരഞ്ഞെടുപ്പ്.
Follow us on :
More in Related News
Please select your location.