Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ കമ്യൂണിസ്റ്റ് നേതാവും അമ്പലപ്പുഴ നിയുക്ത എം എൽ എയുമായ ജി. സുധാകരൻ പാണക്കാടെത്തി

12 May 2026 12:26 IST

Jithu Vijay

Share News :

മലപ്പുറം : മുൻ കമ്യൂണിസ്റ്റ് നേതാവും അമ്പലപ്പുഴ നിയുക്ത എം എൽ എയുമായ

ജി. സുധാകരൻ പാണക്കാടെത്തി

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മത-സാംസ്‌കാരിക-സാമൂഹിക മേഖലയിലെ വിവിധയാളുകളെ to. (ജി. സുധാകരന്‍ സന്ദര്‍ശിക്കുകയാണ്. കോൺഗ്രസും ലീഗും തിരഞ്ഞെടുപ്പിൽ വലിയ പിന്തുണ നൽകി.


പാണക്കാട് എത്തിയതിൽ സന്തോഷം ഉണ്ട്. എൽഡിഎഫ് വിട്ടുപോയ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും ആയി ഒരു ആശയവിനിമയം നടത്തിയിട്ടില്ല. ലീഗ് കോൺഗ്രസ് പിന്തുണ താങ്ങായി തണലായി. അവസാനം വരെ കൂടെ നിന്നു. തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് ചിലവ് നടത്തിയത് ഞാനാണ്. ആരോപണം എല്ലാം കള്ളം ആണെന്ന് തെളിഞ്ഞുവെന്നും ജി സുധാകരൻ വ്യക്തമാക്കി.


ആലപ്പുഴയില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുധാകരന്‍ 27,935 വോട്ടിന്റെ മിന്നുംജയമാണ് സ്വന്തമാക്കിയത്. സിറ്റിങ് എംഎല്‍എയായിരുന്ന സിപിഎം നേതാവ് എച്ച്. സലാമിനെയാണ് സുധാകരന്‍ പരാജയപ്പെടുത്തിയത്. സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന സുധാകരന്‍ പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സ്വതന്ത്രനായി മത്സരിച്ചത്.


Follow us on :

More in Related News