Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ സ്വകാര്യ വാടക വീട്ടിലേക്ക് മാറി.

11 May 2026 20:50 IST

Jithu Vijay

Share News :

Jതിരുവനന്തപുരം : ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ സ്വകാര്യ വാടക വീട്ടിലേക്ക് മാറി. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം റിസർവ് ബാങ്കിനോട് ചേർന്നുള്ള വീട്ടിലേക്കാണ് അദ്ദേഹം താമസം മാറുന്നത്. ഡൽഹിയിലെ പിബി യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം പുതിയ വസതിയിലേക്ക് എത്തിയത്.


മുഖ്യമന്ത്രി പദവിയിൽ നിന്ന് ഒഴിയുന്നതിന്റെ ഭാഗമായി ക്ലിഫ് ഹൗസിലെ അദ്ദേഹത്തിന്റെ സാധനങ്ങൾ പുതിയ വാടക വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ തിരുവനന്തപുരം ചിന്താ ഫ്ലാറ്റിലെ 3A, 3B എന്നീ രണ്ട് ഫ്ലാറ്റുകൾ പിണറായി വിജയനായി അനുവദിച്ചിരുന്നുവെങ്കിലും അവിടേക്ക് മാറേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇപ്പോൾ അദ്ദേഹം എത്തിയിരിക്കുന്നത്.


തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പിണറായി വിജയൻ ആദ്യം എകെജി സെന്ററിൽ പോകുകയും തുടർന്ന് പുതിയ വസതിയിലേക്ക് മാറുകയും ചെയ്യുതു. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി വരികയാണെങ്കിൽ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് അദ്ദേഹത്തിന് അനുവദിക്കും. എന്നാൽ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സമിതി യോഗങ്ങൾ നാളെയാണ് നടക്കുന്നത്.


അതേസമയം പിണറായി സര്‍ക്കാരിന്‍റെ പത്ത് വര്‍ഷക്കാലെ ഏറെ വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. ഏഴ് കിടപ്പ് മുറികളാണ് ഇവിടെയുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. ഒരു ഓഫിസ് മുറി. ഒരു കോൺഫറൻസ് ഹാൾ. ഔദ്യോഗിക വസതിയിലെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും പരിചാരകരുടെയും ഉപയോഗത്തിനായി രണ്ടു ചെറിയ കെട്ടിടങ്ങളും കോംപൗണ്ടിലുണ്ട്. മൊത്തം 4.2 ഏക്കർ ആണ് ക്ലിഫ് ഹൗസ് കോംപൗണ്ട്.


എകെജി സെന്ററിലെ ഫ്ലാറ്റിലേക്ക് മാറുന്നില്ലെന്ന തീരുമാനം വന്നതോടെ ബേക്കറി ജംഗ്ഷനിലെ വാടക വീടിന് ചുറ്റും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

Follow us on :

More in Related News