Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആര് മന്ത്രിയാകും? തിരുവഞ്ചൂരോ ചാണ്ടി ഉമ്മനോ?

17 May 2026 14:04 IST

CN Remya

Share News :

കോട്ടയം: മന്ത്രിസഭയിലേക്ക് ഉള്ള മന്ത്രിമാരുടെ പേരുകൾ മാറിമറിഞ്ഞതോടെ വിട്ട് കൊടുക്കാതെ നിയുക്ത എംഎൽഎമാർ. സ്പീക്കര്‍ പദവിയില്‍ പരിഗണിക്കേണ്ടതില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതോടെ കോട്ടയത്ത്നിന്നും തിരുവഞ്ചൂർ മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. കോട്ടയത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായാൽ ചാണ്ടി ഉമ്മന് സാധ്യത ഇല്ലാതാകും. ഏത് സ്ഥാനം കിട്ടിയാലും പാർട്ടി പറയുന്നത് പോലെ പോകുമെന്നായിരുന്നു തിരുവഞ്ചൂർ നേരത്തെ പറഞ്ഞത്. പക്ഷെ അദ്ദേഹം പാർട്ടിക്കുള്ളിൽ സമ്മർദം ശക്തമാക്കിയിരുന്നു എന്നാണ് സൂചന. മന്ത്രി സാധ്യത തെളിഞ്ഞതോടെ വി ടി ബൽറാം സ്പീക്കറായേക്കുമെന്നാണ് വിവരം. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്ക് എത്തിയാൽ ഏത് വകുപ്പായിരിക്കും എന്നതിൽ ആശങ്ക തുടരുകയാണ്. 

അതേസമയം മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ലെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. ചർച്ചകൾ നടക്കുകയാണ് അത് നടക്കട്ടെ തീരുമാനം പാർട്ടി പറയും, അതിന് മുൻപ് താൻ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട വികസനമാണ് രണ്ടാമത്തേതാണ് ഞങ്ങൾ കൊടുത്ത ഗ്യാരണ്ടി. ഇത് നടപ്പിലാക്കാനായി നാളെ ഒരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും, അതുകൊണ്ട് നാളെ വരെ കാത്തിരിക്കൂ. ഗവർണറെ കണ്ട് മുഖ്യമന്ത്രിയ്ക്ക് മന്ത്രിമാരുടെ ലിസ്റ്റ് കൈമാറേണ്ടതുണ്ട്. ആകാംഷ വേണ്ടെന്നും. സമയമെടുത്ത് പാർട്ടി തീരുമാനിക്കുമെന്നും അഭിപ്രായം പറയാനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ജീവിക്കുന്നത് പ്രസ്ഥാനത്തിന് വേണ്ടിയാണ്. അതുകൊണ്ട് പ്രസ്ഥാനം ഏത് തീരുമാനം എടുത്താലും അത് ശരിയായിരിയ്ക്കും എന്നാണ് പൂർണമായ വിശ്വാസം. എന്തു തരത്തിലുള്ള തീരുമാനവും പാർട്ടിക്ക് എടുക്കാം. താൻ എംഎൽഎ ആകണമെന്ന് ആഗ്രഹിച്ചു, അത് പാർട്ടി തീരുമാനിച്ചതുകൊണ്ട് മാത്രമാണ് ഇക്കാര്യത്തിൽ ഒന്നും അഭിപ്രായം പറയാൻ താൻ ആളല്ല ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Follow us on :

More in Related News