Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2026 13:49 IST
Share News :
കോഴിക്കോട് -കേരളത്തിൽ ഇപ്പോൾ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷൽ സ്റ്റഡീസ് ആന്റ് റിസർച്ച്ചെ (സിസിഎസ്&ആർ) ചെയർമാൻ ഡോ. എംഎം ബഷീർ, ജനറൽ സെക്രട്ടറി അഡ്വ. ശിവൻ മഠത്തിൽ, വൈസ് ചെയർമാൻ എംഡി ജോസ്, എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നടപടിക്രമങ്ങളെല്ലാം രേഖാമൂലം നടക്കണമെന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഇതിന് രഹസ്യ സ്വഭാവമില്ല. എന്നാൽ യൂഡിഎഫിലെ മുഖ്യകക്ഷിയായ, ഒറ്റയ്ക്ക് കൂടുതൽ സീറ്റു നേടിയ കോൺഗ്രസ്സ് പാർട്ടിയുടെ ദേശീയനേതൃത്വം മുഖ്യമന്ത്രിയുടെ തെരഞ്ഞടുപ്പിനായി സ്വീകരിച്ച നടപടികൾ ഭരണഘടന മൂല്യങ്ങൾക്കും ആദർശങ്ങൾക്കും ധാർമ്മികതയ്ക്കും നിരക്കാത്തയും ജനഹിതവിരുദ്ധവുമാണ്.
കോൺഗ്രസ്സ് പാർട്ടിയുടെ ദേശീയ പ്രതിനിധികൾ കേരളത്തിൽ വന്ന് വിജയിച്ച നിയമസഭാംഗങ്ങളെ രഹസ്യമായി കാണുന്നു. അവരുടെ അഭിപ്രായം പൊതുജനത്തെ അറിയിക്കാതെ രഹസ്യമായി, അംഗങ്ങളുടെ നിലപാടുകൾ ദേശീയനേതൃത്വത്തെ അറിയിക്കുന്നു. തുടർന്ന് കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസ്സ് ദേശീയ പ്രസിഡന്റും പാർലമെന്റ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയാവാൻ ആഗ്രഹിക്കുന്നവരെ ഒറ്റയ്ക്കു കണ്ട് ചർച്ചകൾ നടത്തി അഭിപ്രായസ്വരൂപണം തേടിയതായി മാദ്ധ്യമങ്ങളിൽനിന്ന് അറിയാൻ കഴിയുന്നു. ഈ ചർച്ചകളിൽ പരിഹാരം കണ്ടെത്താൻ കഴിയാത്തതിനാൽ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകുകയും ചെയ്തു.
കേരളത്തിലെ നിയമസഭാംഗങ്ങളുടെ വിജയം മേയ് 5-നു ഇലക്ഷൻ കമ്മിഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ചെയ്യേണ്ട ആദ്യനടപടി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക എന്നതായിരുന്നു.
തെരഞ്ഞടുക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന നടപടിക്രമങ്ങൾക്കും ജനങ്ങളുടെ മാന്റേറ്റിനും (mandate) മുഖ്യപരിഗണന നൽകിക്കൊണ്ടായിരിക്കണം. ആദ്യനടപടി നിയമസഭാംഗങ്ങളായി വിജയിച്ച അംഗങ്ങൾ യോഗം ചേർന്ന് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കണം. ഒന്നുകിൽ, ഐകകണ്ഠേന കക്ഷിനേതാവിനെ തെരഞ്ഞെടുക്കാം; അല്ലെങ്കിൽ ഭൂരിപക്ഷം ആർക്കാണെന്നു രേഖാമൂലം ഉറപ്പുവരുത്തി, ആ വിവരം ഗവർണറെ ഔദ്യോഗികമായി അറിയിക്കണം. നടപടിക്രമങ്ങളെല്ലാം രേഖാമൂലം നടക്കണമെന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. നിയമസഭാകക്ഷി നേതാവായി നിർദ്ദേശിച്ചയാൾക്ക് മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ടെന്നു ഗവർണർക്ക് ബോദ്ധ്യപ്പെട്ടാൽ, കക്ഷിനേതാവിനെ മുഖ്യമന്ത്രിയാകാൻ രേഖാമൂലം ക്ഷണിക്കണം. മുഖ്യമന്ത്രിയാകാൻ യോഗ്യത തെളിയിച്ചയാളെ ഭരണഘടന നിഷ്‌ക്കർഷിക്കുന്ന സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്ത് അധികാരം ഏൽപ്പിക്കണം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു കഴിഞ്ഞാൽ തന്റെ സർക്കാരിനുവേണ്ടി അദ്ദേഹത്തിനു മറ്റു മന്ത്രിമാരെ നിർദ്ദേശിക്കാം. അവരെല്ലാം ഭരണഘടന വ്യവസ്ഥയ്യുന്ന പ്രകാരം സത്യപ്രതിജ്ഞയെടുത്തു അധികാരമേൽക്കണം. അവർ പ്രവർത്തിക്കുന്നതും ഗവർണറുടെ അംഗീകാരത്തോടെയാണ്.
എന്നാൽ, നിയമസഭാംഗമായി തെരഞ്ഞെടുക്കാത്ത വ്യക്തിക്ക് മന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും ഭരണഘടന അനുച്ഛേദം 164 വകുപ്പു പ്രകാരം അനുവദനീയമാണ്. ഭരണഘടന 164 ഉപവകുപ്പ് (4) പ്രകാരം 6 മാസത്തിനുള്ളിൽ ഒരു നിയമസഭാ മണ്ഡലത്തിൽനിന്നു മത്സരിച്ച് ജനഹിതം (mandate) നേടിയിരിക്കണം. ജനവിധിയില്ലാതെ വീണ്ടും 6 മാസംകൂടി മന്ത്രിയായി തുടരാൻ ഭരണഘടന അനുവദിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് 'ബ്ളാക് ഡോർ എൻട്രി' (Black door entry) ആണെന്നു ബഹുമാനപ്പെട്ട സുപ്രിം കോടതി ഈ വിഷയവുമായി ബന്ധപ്പെട്ട കേസിൽ വിധി പ്രസ്‌താവിച്ചിട്ടുണ്ട്.
തെരഞ്ഞെടുക്കാത്ത, ജനങ്ങളുടെ മാൻ്റേറ്റില്ലാത്ത (mandate) ആൾ മുഖ്യമന്ത്രിയാകുന്നതും മന്ത്രിയാകുന്നതും സവിശേഷ സാഹചര്യത്തിലാണ്. ഇത് ഒരു പൊതുനിലപാടായി പരിഗണിക്കുവാൻ കഴിയുകയില്ല എന്നാണ് ഭരണഘടനാശില്പികളുടെ വീക്ഷണമെന്ന് അഡ്വ. ശിവൻ മഠത്തിൽ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.