Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2026 16:58 IST
Share News :
ചാവക്കാട്:ചിങ്ങനാത്ത് കടവ് പാലം അപ്രോച്ച് റോഡ് നിർമ്മാണം ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യഘട്ടമായി 12 പേർക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്തു.ചിങ്ങനാത്ത് കടവ് പാലം പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ആകെ 56 കക്ഷികൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്.11 കോടി രൂപ കിഫ്ബി പദ്ധതി പ്രകാരം നഷ്ടപരിഹാരം നൽകുന്നതിന് അക്വിസിഷൻ ഓഫീസറായ സ്പെഷ്യൽ തഹസിൽദാർക്ക് നൽകിയിട്ടുണ്ട്.ആയതിൽ എല്ലാ രേഖകളും സമർപ്പിച്ച 12 കക്ഷികളുടെ അവാർഡ് വിതരണമാണ് നടന്നത്.30 ലധികം ആളുകൾ രേഖകൾ സമർപ്പിച്ചതായും പരിശോധന പൂർത്തിയാക്കി മുഴുവൻ ആളുകൾക്കും ഉടൻ നഷ്ട പരിഹാര തുക വിതരണം ചെയ്യുമെന്നും റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കി.ചാവക്കാട് നഗരസഭ ഹാളിൽ നടന്ന ചടങ്ങ് എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ അധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്,ഡെപ്യൂട്ടി കലക്ടർ ടി.ബി.ബിന്ദു,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എച്ച്.സലാം,പി.യതീന്ദ്രദാസ്,കെ.പി.രഞ്ജിത്ത് കുമാർ,സഫൂറ ബക്കർ,ലിഷ മത്രംകോട്ട്,കൗൺസിലർ പി.ഐ.വിശ്വംഭരൻ,സ്പെഷ്യൽ തഹസിൽദാർ എം.എഫ്.ഗീവർ, കെ.ആർ.എഫ്.ബി എക്സി എഞ്ചിനീയർ സി.കെ.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.12 കക്ഷികൾക്ക് ആകെ അവാർഡ് തുകയായി 1,20,11,186 ആണ് വിതരണം ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.