Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2026 11:58 IST
Share News :
കൊച്ചി: എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ 2026 അധ്യയന വർഷത്തെ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ), ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ബിസിഎ), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ), മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) എന്നീ കോഴ്സുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യുജിസി-ഡിഇബി അംഗീകാരവും നാക് എ+ അക്രഡിറ്റേഷനും ഉള്ള ഈ ഓൺലൈൻ ഡിഗ്രികൾ പരമ്പരാഗത ക്യാമ്പസ് അധിഷ്ഠിത ഡിഗ്രികൾക്ക് പൂർണമായും തുല്യമാണ്. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഫ്ലെക്സിബിൾ ആയി പഠിക്കാവുന്ന രീതിയിലാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. എഐ, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, ബിസിനസ് അനലിറ്റിക്സ് തുടങ്ങിയ ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ സ്പെഷ്യലൈസേഷനുകളും ഇതിൽ ലഭ്യമാണ്.
എംബിഎയ്ക്ക് 1.10 ലക്ഷം രൂപയും, എംസിഎയ്ക്ക് 1 ലക്ഷം രൂപയും, ബിബിഎ, ബിസിഎ കോഴ്സുകൾക്ക് 1.17 ലക്ഷം രൂപ വീതവുമാണ് കോഴ്സ് ഫീസ്. അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും ലഭ്യമാണ്.
താൽപര്യമുള്ളവർ ഈ ലിങ്കുകൾ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
എംബിഎ: https://bit.ly/4pXIEV8
എംസിഎ: https://bit.ly/4fAH2gx
ബിബിഎ: https://bit.ly/4xoT56J
ബിസിഎ: https://bit.ly/4fV7IHN
Follow us on :
Tags:
More in Related News
Please select your location.