Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2026 20:34 IST
Share News :
ചാവക്കാട്:ചരിത്ര പ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.പിതൃ ബലിക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.ക്ഷേത്ര ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സൗകര്യമൊരുക്കിയിട്ടുണ്ട്.ഒരേ സമയം ആയിരത്തിലധികം പേർക്ക് ബലികർമ്മങ്ങൾ നടത്താവുന്ന വിശാലമായ സൗകര്യമാണ് ക്ഷേത്രാങ്കണത്തിലുള്ള ശ്രീശിവശക്തി ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ളത്.ബലിതർപ്പണത്തിനെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്യും.ബുധനാഴ്ച്ച പുലർച്ചെ 3.30 മണി മുതല്‍ 8 മണി വരെ ഉണ്ടാകുന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേല്‍ശാന്തി എം.കെ.ശിവാനന്ദൻ മുഖ്യകാർമ്മികത്വം വഹിക്കും.സ്ത്രീകൾക്കും,പുരുഷമാർക്കും വെവ്വേറായി ആധുനിക സജ്ജീകരണത്തിൽ സൗകര്യങ്ങൾ ഏർപ്പാടാക്കിയും,വളന്റിയേഴ്‌സ് പ്രവർത്തനവും ഉണ്ടാക്കിയിട്ടുണ്ടെന്ന് ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.