Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര പ്രസിദ്ധമായ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്ക് എത്തിയത് ആയിരങ്ങൾ..

12 Aug 2026 17:55 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്ര പ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്ക് എത്തിയത് ആയിരങ്ങൾ.പുലർച്ചെ 3.30 മണി മുതൽ 8 മണി വരെ നടന്ന ബലിതർപ്പണത്തിന് ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻ മുഖ്യകാർമ്മികത്വം വഹിച്ചു.പിതൃബലിക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു.ക്ഷേത്ര ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സൗകര്യമൊരുക്കിയും,ഒരേ സമയം ആയിരത്തിലധികം പേർക്ക് ബലികർമ്മങ്ങൾ നടത്താവുന്ന വിശാലമായ സൗകര്യങ്ങളാണ് ക്ഷേത്രാങ്കണത്തിലുള്ള ശ്രീശിവശക്തി ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിണ്ടായിരുന്നത്.സ്ത്രീകൾക്കും,പുരുഷമാർക്കും വെവ്വേറായി ആധുനിക സജ്ജീകരണത്തിൽ സൗകര്യങ്ങൾ ഏർപ്പാടാക്കിയും,വളന്റിയേഴ്‌സ് പ്രവർത്തനവും ഉണ്ടായിരുന്നു.ബലിതർപ്പണത്തിനെത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും സൗജന്യമായി ചുക്കുകാപ്പി വിതരണം ഉണ്ടായിരുന്നു.ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റ്മാരായ എൻ.ജി.പ്രവീൺകുമാർ,വാക്കയിൽ മുരളീധരൻ,ജോയിന്റ് സെക്രട്ടറിമാരായ കെ.കെ.സതീന്ദ്രൻ,കെ.എസ്.അനിൽകുമാർ,എക്സിക്യൂട്ടീവ് അംഗങ്ങളായ ആറ്റൂർരാജൻ,എൻ.കെ.രാജൻ,കെ.എ.ബിജു,എം.എസ്.ജയപ്രകാശ്,കെ.സി.സുരേന്ദ്രൻ,പി.വി.മോഹനൻ,പി.എസ്.മോഹനൻ,പി.വി.ഷണ്മുഖൻ,പി.വി.പ്രേമൻ,യു.ആർ.സുരേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.




Follow us on :

More in Related News