Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നഗരസഭയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ആരോഗ്യബോധ വൽക്കരണ ക്ലാസും നടത്തി.

14 Aug 2026 21:14 IST

santhosh sharma.v

Share News :

വൈക്കം: നഗരസഭയുടെ നേതൃത്ത്വത്തിൽ വൈക്കം താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി,താലൂക്ക്ആശുപത്രി ICTC യൂണിറ്റ്, അക്ഷയ റെസിഡൻസ് എന്നിവയുടെ സഹകരണത്തോടെ സമഗ്രമെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി. ആറാട്ടുകുളങ്ങര എസ് എൻ ഡി പി ഹാളിൽ നടന്ന ക്യാമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് ഉദ്ഘാടനംചെയ്തു.വാർഡ് കൗൺസിലർ കെ.എൻ മാധുരി അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ വിജിമോൾ, രേണുക രതീഷ്, പി. അമ്പിളി, ബി.സുശീല , അക്ഷയ പ്രസിഡന്റ് പി. സോമൻ പിള്ള ടെക്നീഷ്യൻ അഖിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ICTC കൗൺസിലർ അഞ്ചു .എസ് നായർ ക്ലാസ് നയിച്ചു. ഹെപ്പറ്റൈറ്റിസ് B, C, രക്ത സമ്മർദ്ദം, ഷുഗർ, ടിബി, തുടങ്ങിയ പരിശോധനകൾ ക്യാമ്പിൽ നടത്തി.

 

Follow us on :

More in Related News