Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2026 12:20 IST
Share News :
കോഴിക്കോട്: അച്ചടി രംഗത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ഏക സംഘടനയായ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ 41-ാം വാർഷിക കോഴിക്കോട് ജില്ലാ സമ്മേളനം ഓഗസ്റ്റ് 15ന് ബാലുശ്ശേരി നന്മണ്ടയിലെ ഫോർട്ടീൻസ് ഓഡിറ്റോറിയത്തിൽ നടക്കും. കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
അച്ചടി വ്യവസായത്തിന് കരുത്ത് പകരുന്നതിനും ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രാവിലെ 9ന് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നുള്ള പ്രകടനത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. 10ന് പതാക ഉയർത്തിയ ശേഷം ജില്ലാ സമ്മേളനം നടക്കും.
ജില്ലാ പ്രസിഡന്റ് സോമൻ കെ. അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി പ്രിയാജു എ. പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണൻ വരവ്-ചെലവ് കണക്കും അവതരിപ്പിക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ പി.എൻ. പ്രമേയം അവതരിപ്പിക്കും.
സമ്മേളനത്തോടനുബന്ധിച്ച് കുടുംബസംഗമം, വനിതാ സമ്മേളനം, പ്രിന്റിംഗ് അനുബന്ധ ഉപകരണങ്ങളുടെ പ്രദർശനം, മോട്ടിവേഷൻ ക്ലാസ്, വിശിഷ്ട വ്യക്തികളെ ആദരിക്കൽ, സുവനീർ പ്രകാശനം തുടങ്ങിയ പരിപാടികളും നടക്കും. സംഘടനയുടെ സംസ്ഥാന ലീഗൽ അഡ്വൈസർ സാനു പി. ചെല്ലപ്പൻ സുവനീർ പ്രകാശനം ചെയ്യും. കോഴിക്കോട് ജില്ലയിലെ ഏകീകൃത റേറ്റ് കാർഡ് സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് ജില്ലാ നിരീക്ഷകനുമായ കെ. കൃഷ്ണൻകുട്ടി പ്രകാശനം ചെയ്യും.
തുടർന്ന് ശ്രീധരൻ നൊച്ചാട് ‘പാട്ടും പറച്ചിലും’ എന്ന മോട്ടിവേഷൻ ക്ലാസ് അവതരിപ്പിക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന വനിതാ സമ്മേളനം സംസ്ഥാന വനിതാ വിങ് ചെയർപേഴ്‌സൺ അനിതാ രാജ് ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കുടുംബസംഗമം കോഴിക്കോട് എം.പി. എം.കെ. രാഘവൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ അംഗങ്ങളായ ജനപ്രതിനിധികളെയും കലാ-കായിക രംഗത്ത് കഴിവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിക്കും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ, നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനിഷ ഷൈജു എന്നിവർ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.