Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2026 16:22 IST
Share News :
ചാവക്കാട്:പിതൃ തർപ്പണത്തിന് പേരുകേട്ട പഞ്ചവടി ശ്രീശങ്കര നാരായണ മഹാക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കായി പഞ്ചവടി വാ കടപ്പുറത്ത് പതിനായിരങ്ങളെത്തി.ഈ പ്രാവശ്യം കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയിലാണ് ബലിതർപ്പണം നടന്നത്.ഒരേ സമയം ആയിരം പേർക്ക് ഒരുമിച്ചിരുന്ന് ബലിയിടാനുള്ള സൗകര്യമാണ് ഇത്തവണ ഒരുക്കിയിരുന്നത്.ബലിയിട്ട് കടലിൽ പിണ്ഡം ഒഴുക്കിയതിന് ശേഷം കുളത്തിൽ കുളിക്കാനുള്ള സൗകര്യവും,ഷവർ ബാത്ത് ഉൾപ്പടെയുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടായിരുന്നു.ജില്ലക്ക് പുറമെ നിന്ന് തലേദിവസം എത്തിയ വിശ്വാസികൾക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.വിപുലമായ പാർക്കിങ് സംവിധാനവും ഉണ്ടായിരുന്നു.ബസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് ഉണ്ടായി.തിരക്ക് ഒഴിവാക്കി ഇവിടെയെത്തിയ ആയിരങ്ങൾക്ക് സുഗമമായ രീതിയിൽ ബലിയിടാനുള്ള സംവിധാനങ്ങളാണ് ക്ഷേത്രകമ്മിറ്റി ഒരുക്കിയിട്ടുണ്ടായിരുന്നത്.സൗജന്യ പ്രഭാത ഭക്ഷണവും ഏർപ്പാടാക്കിയിരുന്നു.വസ്ത്രങ്ങളും,വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാൻ ബലിതർപ്പണ ശാലക്കടുത്ത് ചോയ്സ് ആൽത്തറ സൗജന്യമായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു.പിതൃമോക്ഷ പ്രാപ്തിക്ക് വേണ്ടി നടത്തുന്ന തിലഹവനം,പിതൃ സായൂജ്യ പൂജ എന്നിവക്ക് പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടായിരുന്നു.ചാവക്കാട് പോലീസ്,തീരദേശ പോലീസ്,ആംബുലന്‍സ്,തീരദേശ ജാഗ്രത സമിതി,ഫയർ ഫോഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബലിയിടാനായി കടലിൽ ഇറങ്ങിയവർക്ക് പ്രത്യേക സുരക്ഷയുമൊരുക്കിയിരുന്നു.പുലർച്ചെ രണ്ടര മണിക്ക് ആരംഭിച്ച ബലിതർപ്പണത്തിന് ക്ഷേത്രം മേല്‍ശാന്തി സുമേഷ് ശാന്തി,നിഖിൽ,അരുൺ,സന്തോഷ് ലൈവാഷ് എന്നിവര്‍ മുഖ്യകാർമ്മികത്വം വഹിച്ചു.കൂടാതെ മുപ്പതോളം പരിക്രമികളും കർമ്മങ്ങൾക്കായി അണിചേർന്നു.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് വാക്കയില്‍ വിശ്വനാഥന്‍,സെക്രട്ടറി വിക്രമന്‍ താമരശ്ശേരി,വൈസ് പ്രസിഡന്റ് ബാലൻ കൊഴപ്പാട്ട്,ഷനിൽകുമാർ ചന്തിരുത്തിയിൽ,വിനയദാസ് താമരശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.തിരക്ക് നിയന്ത്രിക്കുന്നതിനായി വലിയ ബാരിക്കേഡുകളും,നൂറിലേറെ പൊലീസുകാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.