Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2026 18:49 IST
Share News :
കോട്ടയം: ഡോക്ടർ ടി. കെ ജയകുമാറിന്റെ ശസ്ത്രക്രിയ വിജയകരം. പതിവ് പ്രഭാത വ്യായാമങ്ങൾക്കായി നടക്കാനിറങ്ങിയ കോട്ടയം മെഡിക്കൽ കോളജ് മുൻ സൂപ്രണ്ടും കേരളത്തിലെ പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ടി. കെ. ജയകുമാറിന് വ്യാഴാഴ്ച നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ആൻജിയോഗ്രാം ചെയ്തപ്പോൾ മേജർ ബ്ലോക്കുകൾ ഉണ്ടെന്ന് കണ്ടെത്തി. പരിശോധിച്ച ഹൃദ്രോഗ വിദഗ്ധന്മാർ ബൈപാസ്സ് സർജറി വേണമെന്ന് അഭിപ്രായപെട്ടു. ഇപ്പോൾ സർജറി വിജയകരമായി പൂർത്തിയായി. വിവരമറിഞ്ഞ് മുൻമന്ത്രി വി എൻ വാസവൻ ഉൾപ്പെടെയുള്ളവർ ഉടനെ ആശുപത്രിയിലേക്ക് ഓടിയെത്തി. ബ്ലോക്ക് ഉണ്ടെന്നറിഞ്ഞപ്പോൾ തന്നെ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ചെയ്യാം എന്നാണ് ഡോക്ടർ ജയകുമാർ പറഞ്ഞത്. എന്നാൽ സഹപ്രവർത്തകരാണ് തങ്ങളുടെ ഗുരുസ്ഥാനീയനായ ആളുടെ സർജറി ചെയ്യുന്നതിനുള്ള മാനസിക സംഘർഷം സൂചിപ്പിച്ചത്. അതിനെതുടർന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ കാർഡിയോതോറാസിക് സർജൻ പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയാപുറം ടീം ഉദ്യമം ഏറ്റെടുത്തു. ഇദ്ദേഹത്തിന്റെ സഹോദരന്റെയും പിതാവിന്റെയും സർജറി നടത്തിയതും ഇദ്ദേഹം തന്നെയാണ് ഡോ. ജോസ് പെരിയാപുറം. കാത്തിരുപ്പിന്റെ മണിക്കൂറുകൾ ആശുപത്രിയിൽ ചിലവഴിച്ചു. നിരവധി ഫോൺ കോളുകൾ ആണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അന്വേഷിച്ചു വന്നത്. അവയിൽ പലതും ആരാധനാലയങ്ങളിൽ പ്രാർത്ഥന കഴിച്ചവയായിരുന്നു. നൂറുകണക്കിന് പേരുടെ ജീവൻ രക്ഷികുകയും കോട്ടയം മെഡിക്കൽ കോളജിനെ നിലവിലെ രൂപത്തിൽ ആക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്ത ഡോക്ടർമാരിൽ ഒരാളാണ് ഡോ. ടി. കെ. ജയകുമാർ എന്ന അനുഗ്രഹീതനായ ഭിഷഗ്വരൻ. പൂർവ്വാധികം ശക്തിയോടെ അദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതത്തിലേക്ക് വേഗം മടങ്ങി വരുമെന്നതിൽ സംശയമില്ല. നിലവിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ തുടർചികിത്സയിലാണ് ഡോ. ജയകുമാർ.
Follow us on :
Tags:
More in Related News
Please select your location.