Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് മെഡിക്കൽ കോളേജിൽ 14 പരിശോധനകൾക്ക് ഇനി ഫീസ്; 30 മുതൽ 800 രൂപ വരെ

14 Aug 2026 22:43 IST

NewsDelivery

Share News :

കോഴിക്കോട് മെഡിക്കൽ കോളേജിൽ സൗജന്യമായി നൽകിയിരുന്ന 14 പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തി. 30 മുതൽ 800 രൂപ വരെയാണ് പുതിയ നിരക്ക്. കാൻസർ കണ്ടെത്തുന്നതിനുള്ള ബയോപ്സി പരിശോധനയ്ക്ക് 150 രൂപയും ലൂപ്പസ് ആന്റികോഗുലന്റ് പരിശോധനയ്ക്ക് 800 രൂപയും ഫീസ് നിശ്ചയിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സൗജന്യമായി നൽകിയിരുന്ന 14 പരിശോധനകൾക്ക് ഇനി ഫീസ് ഈടാക്കും. പാത്തോളജി, ഹിസ്റ്റോപാത്തോളജി, സൈക്കോളജി, ഹെമറ്റോളജി വിഭാഗങ്ങളിൽ ഉൾപ്പെടെയുള്ള പരിശോധനകൾക്കാണ് 30 രൂപ മുതൽ 800 രൂപ വരെ ഫീസ് നിശ്ചയിച്ചത്.

കാൻസർ കണ്ടെത്തുന്നതിനുള്ള ബയോപ്സി പരിശോധന ഉൾപ്പെടെ പാത്തോളജി ലാബിലെ 14 പരിശോധനകൾ ഇതുവരെ സൗജന്യമായിരുന്നു. ബയോപ്സി പരിശോധനയ്ക്ക് ഇനി 150 രൂപ നൽകണം.

ഫൈബ്രിനോജൻ പരിശോധനയ്ക്ക് 500 രൂപയും, രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട ലൂപ്പസ് ആന്റികോഗുലന്റ് പരിശോധനയ്ക്ക് 800 രൂപയും ഫീസ് നിശ്ചയിച്ചിട്ടുണ്ട്.

സൗജന്യമായിരുന്ന ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ പതിവ് പരിശോധനകൾക്കും ഇനി ഫീസ് ഈടാക്കും.

പരിശോധനകൾക്ക് ഉപയോഗിക്കുന്ന റീജന്റുകൾ ഉൾപ്പെടെയുള്ളവയുടെ ചെലവ് വർധിച്ചതാണ് ഫീസ് ഏർപ്പെടുത്താൻ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പരിശോധനാ റിപ്പോർട്ടുകൾ രോഗികൾ കൈപ്പറ്റാതെ പോകുന്നതിനാൽ ഉണ്ടാകുന്ന പാഴ്‌ചെലവും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പരിശോധനകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

Follow us on :

More in Related News