Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒഴിവ്

14 Aug 2026 09:23 IST

NewsDelivery

Share News :

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി വിഭാഗത്തില്‍ പ്രൊജക്റ്റ് ടെക്ക്‌നിക്കല്‍ സപ്പോര്‍ട്ട് III തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 17 രാവിലെ 10.30-ന് കൂടിക്കാഴ്ച നടത്തും. യോഗ്യത: ബിഎസ്‌സി എംഎല്‍ടിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എംഎസ്‌സി എംഎല്‍ടി. ഉയര്‍ന്ന പ്രായപരിധി: 01.01.2026-ന് 35വയസ്സ്. ശമ്പളം: 28000 രൂപ + എച്ച്ആര്‍എ. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തേണ്ടതാണ്. ഇ മെയില്‍: principalmcc@gmail.com. ഫോണ്‍: 0495-2350216, 2350200. 


Follow us on :

More in Related News