Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2026 14:05 IST
Share News :
കോഴിക്കോട്: കുട്ടികളിൽ ചെറുപ്പം മുതൽ സാമ്പത്തിക സാക്ഷരതയും പണത്തിന്റെ ശരിയായ ഉപയോഗവും വളർത്തണമെന്ന് ദേശീയ ശിശു ക്ഷേമ സംഘടനയായ
നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം, ബജറ്റിംഗ്, സമ്പാദ്യം, ഉത്തരവാദിത്തത്തോടെയുള്ള ചെലവഴിക്കൽ എന്നിവ കുട്ടികളെ പഠിപ്പിക്കണമെന്ന് യോഗം നിർദേശിച്ചു. മാതാപിതാക്കളുടെ സാമ്പത്തിക പെരുമാറ്റം കുട്ടികളെ സ്വാധീനിക്കുന്നതിനാൽ വീട്ടിൽ തന്നെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പ്രായത്തിനനുസരിച്ച് കുട്ടികളുമായി സംസാരിക്കണമെന്നും അഭിപ്രായപ്പെട്ടു.
സ്കൂൾ പാഠ്യപദ്ധതിയിൽ സാമ്പത്തിക സാക്ഷരത ഉൾപ്പെടുത്തണമെന്നും വരുമാനം, ചെലവ്, വായ്പ, സേവിംഗ്സ്, സാമ്പത്തിക ആസൂത്രണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കണമെന്നും യോഗം നിർദേശിച്ചു.
കുട്ടികളിൽ ക്ഷമ, സ്വയംനിയന്ത്രണം, തീരുമാനമെടുക്കാനുള്ള കഴിവ്, ഉത്തരവാദിത്തബോധം എന്നിവ വളർത്താനും സാമ്പത്തിക വിദ്യാഭ്യാസം സഹായിക്കുമെന്ന് യോഗം വിലയിരുത്തി. സ്കൂളുകളും മാതാപിതാക്കളും സഹകരിച്ച് പ്രവർത്തിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, ആനന്ദി പി, രാധ സജീവ്, പി.കെ.ഷീബ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.