Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉജ്ജ്വലബാല്യം-2025 പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

14 Aug 2026 21:32 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വനിതാ ശിശുവികസന വകുപ്പ് 'ഉജ്ജ്വലബാല്യം പുരസ്‌കാരം-2025' പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിലുള്ളവർക്കൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക വിഭഗത്തിൽ ഉൾപ്പെടുത്തി പുരസ്‌കാരത്തിന് പരിഗണിക്കും. അസാധാരണമായ കഴിവ് തെളിയിച്ചിട്ടുള്ള ആറു വയസ്സിനും 18 വയസ്സിനും ഇടയിലുള്ളകുട്ടികളെ ആണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത്.

അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകൾ, പ്രശസ്തി പത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കിൽ അതിന്റെ പകർപ്പ്, കലാ പ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സി.ഡി, പെൻഡ്രൈവ്, പത്രവാർത്തകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ്.

കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ബാൽശക്തി പരുസ്‌കാർ കരസ്ഥമാക്കിയവരോ, ഉജ്ജ്വല ബാല്യം മുൻപ് ലഭിച്ചവരോ അപേക്ഷിക്കേണ്ടതില്ല.അപേക്ഷാഫോറം www.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭഭിക്കും.

അപേക്ഷ 2026 സെപ്റ്റംബർ 10 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാംനില, കളക്ട്രേറ്റ്, കോട്ടയം 686002 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ:0481 2580548, 8281899464.






Follow us on :

More in Related News