Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2026 22:18 IST
Share News :
Nnകോഴിക്കോട്: നാഷണൽ പ്രവാസി ലീഗ് സംഘടിപ്പിക്കുന്ന പ്രവാസി സംരംഭകത്വ ബോധവൽക്കരണ ശില്പശാല
ആഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ മാവൂർ റോഡിലെ കൈരളി തിയേറ്റർ ഓഡിറ്റോറിയത്തിൽവെച്ച് നടക്കും.
രാവിലെ 10 മണിക്ക് നാഷണൽ ലീഗ് സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ. എ. പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് ബഷീർ അഹമദ് ബേപ്പൂർ അദ്ധ്യക്ഷത വഹിക്കും.
പ്രമുഖ വ്യവസായി മുഹമ്മദ് ഉണ്ണി ഒളകര മുഖ്യാതിഥിയായിരിക്കും.
ശില്പശാലയിൽ വിവിധ സംരംഭങ്ങളെ കുറിച്ച് പ്രമുഖർ ക്ലാസ്സെടുക്കും. ചെറുകിട വ്യവസായവും വായ്പ പദ്ധതികളും എന്ന വിഷയത്തിൽ താലൂക്ക് വ്യവസായിക ഓഫീസർ വി. കെ.സുധീഷ് കുമാർ, സഹകരണ മേഖലയിൽ സൊസൈറ്റിക്കുള്ള പങ്ക് എന്ന വിഷയത്തിൽ റിട്ടയേർഡ് ജോയിൻറ് രജിസ്ട്രാർ ടി. എച്ച്. ഹരീഷ് കുമാർ, സംഘടന - സംഘാടനം എന്ന വിഷയത്തിൽ ഇ. കെ. സിദ്ദീഖ് കോവൂർ തുടങ്ങിയ വിദഗ്ദരുടെ ബോധവൽക്കരണ ക്ലാസുകൾ നടക്കും.
Follow us on :
Tags:
More in Related News
Please select your location.