Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2026 06:55 IST
Share News :
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുറിയിൽ നിന്ന് പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് ഹോസ്റ്റലിലെ മറ്റു താമസക്കാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി തലശ്ശേരി ടെമ്പിൾഗേറ്റിലെ വനിതാ ഹോസ്റ്റലിലായിരുന്നു അലീന താമസിച്ചിരുന്നത്. തലശ്ശേരിയിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ അവർ കഴിഞ്ഞ ഒരു വർഷമായി നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടിൽനിന്ന് തലശ്ശേരിയിൽ തിരിച്ചെത്തിയത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യ ഒരു പരിഹാരമല്ല. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വിശ്വസ്തരായ ആളുകളോടോ മാനസികാരോഗ്യ വിദഗ്ധരോടോ സംസാരിക്കുകയും അടിയന്തര സഹായം തേടുകയും ചെയ്യുക.
Follow us on :
Tags:
More in Related News
Please select your location.