Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളം പാടുന്നു ദേശത്തിനായ്: സ്വാതന്ത്ര്യദിനത്തിൽ കോഴിക്കോട് ബീച്ചിൽ 10,000 ഗായകർ

13 Aug 2026 11:21 IST

NewsDelivery

Share News :

കോഴിക്കോട് | 2026 ഓഗസ്റ്റ് 15

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി “കേരളം പാടുന്നു ദേശത്തിനായ്” എന്ന പേരിൽ 10,000 ഗായകർ പങ്കെടുക്കുന്ന ദേശീയോദ്ഗ്രഥന പരിപാടി ഓഗസ്റ്റ് 15ന് വൈകിട്ട് 4 മണി മുതൽ കോഴിക്കോട് ബീച്ചിൽ നടക്കും.

റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബഹു. കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.

പാട്ടിൻ്റെ കൂട്ടുകാർ പബ്ലിക്കേഷൻസിൻ്റെ പ്രഥമ പ്രസിദ്ധീകരണമായ ഡോ. ബി. വേണുഗോപാലൻ നായർ രചിച്ച “ഗാനമേളകളുടെ ചരിത്രം” എന്ന പുസ്തകം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി പ്രകാശനം ചെയ്യും.

ബഹുമാനപ്പെട്ട തമിഴ്നാട് ടൂറിസം മന്ത്രി അഡ്വ. രാജേഷ് കുമാർ, കോഴിക്കോട് എം.പി. എം. കെ. രാഘവൻ, മേയർ ഒ. സദാശിവൻ, എം.എൽ.എമാരായ അഡ്വ. ഫൈസൽ ബാബു, അഡ്വ. കെ. ജയന്ത്, വിദ്യാ ബാലകൃഷ്ണൻ, പി. കെ. ഫിറോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മിലി മോഹൻ, മുൻ മന്ത്രി ഡോ. എം. കെ. മുനീർ, മുൻ എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ, കൗൺസിലർമാരായ സഫറി വെള്ളയിൽ, റിനീഷ്, ബിന്ദു ഉദയകുമാർ, കൈതപ്രം രാമോദരൻ നമ്പൂതിരി, പ്രകാശ് ബാബു തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം സംഗീതത്തിലൂടെ ജനങ്ങളിലേക്കെത്തിക്കുകയും ദേശീയോദ്ഗ്രഥനത്തിന്റെ ആശയം ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ സംഗീത കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഗായകർ ഒരേ വേദിയിൽ അണിനിരക്കുന്ന പരിപാടി കോഴിക്കോട് ബീച്ചിൽ ശ്രദ്ധേയമായ ജനകീയ സംഗമമായി മാറും.

ഡോ. ബി വേണുഗോപാലൻ നായർ, നയാസ് ഇല്യാസ്, പനച്ചമുട് ഷാജഹാൻ, പ്രമോദ ചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Follow us on :

More in Related News