Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പടിഞ്ഞാറൻ മേഖല നേതൃത്വ യോഗം സംഘടിപ്പിച്ചു

13 Aug 2026 18:47 IST

MUKUNDAN

Share News :

ചാവക്കാട്:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പടിഞ്ഞാറൻ മേഖല(തെക്കുഭാഗം) നേതൃത്വ യോഗം ബ്ലാങ്ങാട് ശാഖ മന്ദിരത്തിൽ ചേർന്നു.പ്രദേശത്തെ 12 ശാഖകളുടെ ഭാരവാഹികൾ പങ്കെടുത്ത യോഗം യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പി.എ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ഡയറക്ടർ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ ഡയറക്ട‌ർ ബോർഡ് അംഗം പി.പി.സുനിൽകുമാർ(മണപ്പുറം),യൂണിയൻ വനിതാസംഘം പ്രസിഡന്റ് രമണി ഷൺമുഖൻ,യൂണിയൻ കൗൺസിലർ കെ.കെ.രാജൻ എന്നിവർ സംസാരിച്ചു.എസിസിഎ ഉന്നത വിജയം നേടിയ എടക്കാട്ട് പ്രഭാകരൻ മകൻ ഗൗതം കൃഷ്‌ണയെ യോഗത്തിൽ ആദരിച്ചു.പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷൺമുഖൻ സ്വാഗതവും,ബ്ലാങ്ങാട് ശാഖ സെക്രട്ടറി സി.എ.ബാലകൃഷൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News