Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2026 17:22 IST
Share News :
ചാവക്കാട്:ദേശീയപാത 66 ചാവക്കാട് തെക്കേ ബൈപാസ് മുതൽ വില്യംസ് വരെയുള്ള ഭാഗം പൂർണ്ണമായി തകർന്നു കിടക്കുന്നതിലും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാത്തതിലും പ്രതിഷേധിച്ച് ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചാവക്കാട് തെക്കേ ബൈപ്പാസിൽ രാപകൽ സമരം സംഘടിപ്പിച്ചു.പ്രശസ്ത കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സമരം ഉദ്ഘാടനം ചെയ്തു.ജനകീയ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് പി.കെ.ഫസലൂദ്ദീൻ അധ്യക്ഷത വഹിച്ചു.ജനകീയ പൗരാവകാശ വേദി ജില്ലാ പ്രസിഡന്റ് നൗഷാദ് തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി.വർഷങ്ങളായി ഈ പാതയിലെ കുഴികൾ കാരണം യാത്രക്കാരും പ്രദേശവാസികളും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.മഴ ശക്തമായതോടെ റോഡിലെ വെള്ളക്കെട്ടും കുഴികളും കാരണം ദുരിതം ഇരട്ടിയായി.ബന്ധപ്പെട്ട അധികാരികൾ പരിഹാരം നടപടി സ്വീകരിക്കാത്തതിനാലാണ് പ്രക്ഷോഭവുമായി ജനങ്ങൾ രംഗത്തിറങ്ങിയത്.ജനകീയ ആക്ഷൻ കൗൺസിൽ സെക്രട്ടറി പി.പി.അബൂബക്കർ,ചാവക്കാട് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജോജി തോമസ്,ഫിറോസ് തൈപ്പറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.