Tue Dec 12, 2023 10:56 PM 1ST

Sign In

70കാരൻ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; 46കാരൻ കൂടി അറസ്റ്റിൽ

22 Nov 2026 22:53 IST

NewsDelivery

Share News :

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ ഒളിച്ചിരുന്ന് പകർത്തി; 46കാരൻ അറസ്റ്റിൽ

എടവണ്ണ: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി മൊബൈൽ ഫോണിൽ സൂക്ഷിച്ച 46കാരനും അറസ്റ്റിൽ. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസിൽ അറസ്റ്റിലായ 70കാരൻ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടുനിന്ന് ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ഇയാൾ.

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശിയായ മുരുകലയാ വീട്ടിൽ വിജയകുമാർ കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ച് കുട്ടിയെ വീടിനടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിജയകുമാർ കുട്ടിയെ കൊണ്ടുപോകുന്നത് അയൽവാസിയായ നൗഫൽ കണ്ടിരുന്നു. തുടർന്ന് ഇയാൾ ഒളിച്ചിരുന്ന് പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് വിജയകുമാറിനെ ഈ മാസം 11ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിലവിൽ റിമാൻഡിലാണ്.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പീഡനദൃശ്യങ്ങൾ നൗഫൽ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ഫോണിൽ ദൃശ്യങ്ങൾ ഇപ്പോഴും സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

സംഭവത്തിൽ എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.

Follow us on :

More in Related News