Tue Dec 12, 2023 10:56 PM 1ST

Sign In

നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം; ഇരുചക്രവാഹന യാത്രികരായ നേഴ്സിനും മക്കൾക്കും പരിക്ക്.

22 Nov 2026 23:35 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ മുന്നേപോയ സ്കൂട്ടറിൽ ഇടിച്ചുഉണ്ടായ അപകടത്തിൽ ഇരുചക്രവാഹന യാത്രികരായ യുവതിക്കും രണ്ട് കുട്ടികൾക്കും പരിക്ക്. മറവൻതുരുത്ത് ഇടവട്ടം ശിവാനിവാസിൽ അമ്പിളി (37), മക്കളായ അനാമിക (11), അനശ്വര (9) എന്നിവർക്കാണ് പരിക്കേറ്റത്.

തലയോലപ്പറമ്പ് സിംലാ ജംഗ്ഷന് സമീപം ഞായറാഴ്ച രാവിലെ 11.45 ഓടെയാണ് അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ യുവതി കുട്ടികളുമായി സ്കൂട്ടറിൽ മറവൻതുരുത്തിൽ നിന്നും തലയോലപ്പറമ്പ് ജംഗ്ഷനിലേക്ക് വരികയായിരുന്നു.വൈക്കം ഭാഗത്ത് നിന്നും തലയോലപ്പറമ്പിലേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ടാക്സി കാറാണ് അപകടത്തിനിടയാക്കിയത്.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ച്  റോഡരികിലെ കാനയിലും കാനയുടെ സ്ലാബിലും ഇടിച്ച് സ്കൂട്ടർ ഉൾപ്പടെ വീഴുകയായിരുന്നു.

കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ അമ്പിളിയെയും, കണ്ണിന് സാരമായി പരിക്കേറ്റ അനാമികയെയും പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റ അനശ്വരയും ആശുപത്രിയിൽ

ചികിത്സയിലാണ്.

Follow us on :

More in Related News