Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 13:16 IST
Share News :
ചാവക്കാട്:താലൂക്ക് ആശുപത്രിയിലെ പോരായ്മകള്‍ ചര്‍ച്ച ചെയ്തുള്ള ചാവക്കാട് നഗരസഭ ഭരണസമിതി യോഗത്തില്‍ പോരായ്മകള്‍ അക്കമിട്ട് അവതരിപ്പിച്ചു പ്രതിപക്ഷ നേതാവ് സി.എ.ഗോപപ്രതാപന്.ആശുപത്രിയിലെ പോരായ്മകള്‍ യാഥാര്‍ഥ്യമാണെന്നും ഇവ പരിഹരിക്കാന്‍ രാഷ്ട്രീയഭേദമില്ലാതെ ഒന്നിച്ചുനിന്ന് പോരാടാമെന്ന് നഗരസഭ ചെയര്‍മാനും അറിയിച്ചതോടെ ചാവക്കാട് നഗരസഭ യോഗം സമാധാനപരമായി പിരിഞ്ഞു.താലൂക്ക് ആശുപത്രിയിലെ പോരായ്മകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന യുഡിഎഫ് അംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് കൗണ്‍സില്‍ യോഗത്തിന് ശേഷം വിഷയം ചര്‍ച്ചയാക്കിയത്.യോഗത്തില്‍ പ്രതിപക്ഷ നേതാവ് സി.എ.ഗോപപ്രതാപന് ആശുപത്രിയിലെ പോരായ്മകള്‍ ഓരോന്നായി അക്കമിട്ട് അവതരിപ്പിച്ചു.എക്സറേ യൂണിറ്റ് തകരാറു കാരണം പ്രവര്‍ത്തിക്കുന്നില്ലെന്നും നിലവില്‍ പോര്‍ട്ടബിള്‍ എക്സറേ ആണ് ഉപയോഗിക്കുന്നതെന്നും ഇതിന് ഒട്ടേറെ പരിമിതികളുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ലബോറട്ടറിയില്‍ റീ ഏജന്‍സ് ലഭ്യമല്ലെന്നും ലാബ് പുതിയ കെട്ടിടത്തിലേക്ക് മാറ്റണം.ആശുപത്രിയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ലെന്നും കാലങ്ങളായി പ്ലേറ്റ് തകരാറിലായികിടക്കുകയുമാണെന്നതാണ് രണ്ടാമത്തെ പ്രധാന വിഷയമായി അവതരിപ്പിച്ചത്.ജലശുദ്ധീകരണ സംവിധാനമില്ല.ലോണ്ട്രി യൂണിറ്റ് ഉച്ചക്ക് ശേഷം മാത്രം പ്രവര്‍ത്തിക്കുന്നു.അനാവശ്യ മാലിന്യവസ്തുക്കള്‍ അതില്‍ വച്ചിരിക്കുകയാണ്.കാന്റീന് പിന്‍വശത്ത് മാലിന്യം കൂടിക്കിടക്കുകയാണെന്നും ഡൈനിങ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ലാബില്‍ മൈക്രോ ബയോളജി സൗകര്യമില്ല.സോളാര്‍ പാനല്‍ സ്ഥിതി ചെയ്യുന്ന റൂഫ് മഴ പെയ്താല്‍ വെള്ളം അകത്തേക്കെടുക്കുന്നു.ഫാര്‍മസിയില്‍ മരുന്നുകൊടുക്കാന്‍ ആവശ്യത്തിന് ആളുകളില്ല. മോര്‍ച്ചറിയില്‍ അടിസ്ഥാന സൗകര്യമില്ല.പോസ്റ്റ് മോർട്ടം നടത്തുമ്പോള്‍ തലയോട്ടി തുറക്കാനുള്ള ഇലക്ട്രിക് കട്ടര്‍ പോലും ഇല്ല.ഐ.വി.ഫ്ളൂയിഡ് സൂക്ഷിക്കാന്‍ സൗകര്യമില്ല.കെമിക്കല്‍ സ്റ്റോര്‍ സൗകര്യമില്ല.പ്രസവമുറിക്ക് ചോര്‍ച്ചയുണ്ട്.പേ വാര്‍ഡില്‍ ജനറേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ കറന്റ് ഇല്ലാത്ത സമയത്ത് ഇരുട്ടിലാവുന്നു.ആംബുലന്‍സ് ഓടിക്കാന്‍ ആളില്ല തുടങ്ങീ 21 പോരായ്മകളാണ് പ്രതിപക്ഷ നേതാവ് യോഗത്തില്‍ അവതരിപ്പിച്ചത്. താലൂക്ക് ആശുപത്രിയില്‍ ഒട്ടേറെ പോരായ്മകള്‍ ഉള്ളതായി അംഗീകരിക്കുന്നതായും വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് അവ പരിഹരിക്കാന്‍ യുഡിഎഫ് അംഗങ്ങളുടെ പിന്തുണ കൂടി ആവശ്യമാണെന്നും ആശുപത്രിയുടെ വികസനത്തിനായി ഒന്നിച്ചുനില്‍ക്കണമെന്നും നഗരസഭാ ചെയര്മാന് എ.എച്ച്.അക്ബർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.