Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള കോഴി വിതരണം ആരംഭിച്ചു

18 Nov 2026 21:16 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള കോഴി വിതരണം ആരംഭിച്ചു.കടപ്പുറം വെറ്റിനറി ഡിസ്‌പെൻസറിക്ക് സമീപം നടന്ന വിതരണ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.മനാഫ് ഉദ്ഘാടനം ചെയ്തു.പദ്ധതിക്കായി മൂന്ന് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.പഞ്ചായത്തിലെ 500 കുടുംബങ്ങൾക്ക് അഞ്ച് വീതം,ആകെ 2,500 കോഴികളെയാണ് വിതരണം ചെയ്യുന്നത്.45 ദിവസം പ്രായമുള്ള ഗ്രാമപ്രിയ,ഗ്രാമലക്ഷ്മി,അതുല്യ എന്നീ ഇനങ്ങളിൽപ്പെട്ട കോഴികളാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്.പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ കുടുംബങ്ങൾക്ക് വരുമാന മാർഗ്ഗം ഒരുക്കുന്നതിനും കോഴിമുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പോഷക ആഹാരം പ്രോത്സാഹിപ്പിക്കുന്നതിനും കൂടി ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സകീന ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അഷ്‌ക്കർ അലി,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹസീറ ശിഹാബ്,മെമ്പർമാരായ സുലൈഖ,ഷജീറ ഷഹീർ,എ.കെ.മുനീർ,റാഹില വഹാബ്,വെറ്റിനറി ഡോക്ടർ എൻ.ബി.സെബി തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News