Tue Dec 12, 2023 10:56 PM 1ST

Sign In

വൈക്കത്തഷ്ടമി; എസ് എൻ ഡി പി യൂണിയൻ വനിത സംഘം നടത്തിയ പൂത്താലം വരവ് ഭക്തി സാന്ദ്രമായി.

22 Nov 2026 21:35 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉൽസവത്തിന്റെ ഭാഗമായി വൈക്കം എസ് എൻ ഡി പി യൂണിയൻ വനിത സംഘം നടത്തിയ പൂത്താലം വരവ് ഭക്തി സാന്ദ്രമായി.ഞായറാഴ്ച വൈകിട്ട് 5ന് വൈക്കം ആശ്രമം സ്കൂളിൽ നിന്നും വിവിധ വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ പുറപ്പെട്ട് കച്ചേരി കവല, പടിഞ്ഞാറെ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ച് താലങ്ങൾ സമർപ്പിച്ചു. യൂണിയൻ പ്രസിഡൻ്റ് പി.വി.ബി നേഷ് , സെക്രട്ടറി എം.പി. സെൻ, വനിതാ സംഘം ഭാരവാഹികളായ ഷീജ സാബു , സിനി പുരുഷോത്തമൻ , രമ സജീവൻ , സുശീല മഹേന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.നൂറ് കണക്കിന് വനിതകൾ പൂത്താലമേന്തി.

Follow us on :

More in Related News