Tue Dec 12, 2023 10:56 PM 1ST

Sign In

ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ദേശവിളക്കിന്റെ കാൽ നാട്ട് കർമ്മം ഭക്തിസാന്ദ്രമായി നടന്നു

21 Nov 2026 21:52 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗൾഫ് നടത്തുന്ന അതിഗംഭീര 21-ാമത് ദേശവിളക്കിന്റെ കാൽനാട്ട് കർമ്മം ഭക്തിസാന്ദ്രമായി നടന്നു.ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാ സംഘം ചെയർമാൻ ഡോ.പി.വി.മധുസൂദനൻ,കൺവീനർ എൻ.വി.മധു,തത്ത്വമസി ഗൾഫ് പ്രതിനിധി ബിനീഷ് രാജ്,ഭാരവാഹികളായ എൻ.എ.ബാലകൃഷ്ണൻ,കെ.കെ.സഹദേവൻ,കെ.എസ്.വിശ്വനാഥൻ,സമുദായ ദീപികാ യോഗം ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ തുടങ്ങിയവർ കാൽനാട്ട് കർമ്മത്തിന് നേതൃത്വം നൽകി.ഞായറാഴ്ച്ച വൈകിട്ട് 6.30-ന് തത്ത്വമസി ഗൾഫ് പ്രവർത്തക സമിതി അംഗം ഉണ്ണി പുന്നാരയെ(എൻ.വി.ഷിജിത്ത്)ആദരിക്കും.തുടർന്ന് സോഷ്യൽ മീഡിയ വൈറൽ താരങ്ങളായ തൃശൂർ പാട്ട് ഫാമിലി അവതരിപ്പിക്കുന്ന ഭക്തി ഗാനാർച്ചന ഉണ്ടാകും.നവംബർ 28-നാണ് ദേശവിളക്ക് മഹോത്സവവും അന്നദാനവും നടക്കുന്നത്.  

Follow us on :

More in Related News