Tue Dec 12, 2023 10:56 PM 1ST

Sign In

പ്രതീക്ഷ ഹോം പ്രൊജക്ടിന്റെ രണ്ടാമത്തെ വീടിന്റെ താക്കോൽദാനം 22ന്

19 Nov 2026 11:55 IST

NewsDelivery

Share News :

കോഴിക്കോട്: പ്രതീക്ഷ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഭവന നിർമാണ പദ്ധതിയായ പ്രതീക്ഷ ഹോം പ്രൊജക്ടിന്റെ ഭാഗമായി നിർമിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽദാനം നവംബർ 22ന് കുരുവട്ടൂരിൽ നടക്കും. വൈകിട്ട് മൂന്നിന് കോലടിത്താഴത്ത് അഡ്വ. വിദ്യാബാലകൃഷ്ണൻ എം.എൽ.എ താക്കോൽ കൈമാറും.

നിശ്ചിത മാസ ഇടവേളകളിൽ 1,200 പേരിൽനിന്ന് 1,000 രൂപ വീതം സമാഹരിച്ച് ഭവനരഹിതർക്ക് വർഷത്തിൽ മൂന്നോ നാലോ വീടുകൾ നിർമിച്ചുനൽകുന്നതാണ് പദ്ധതി. കോഴിക്കോട് സൗത്ത് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ച് പദ്ധതിയുടെ നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം ഏറ്റവും അർഹരായ കുടുംബങ്ങളെയാണ് വീടിനായി തിരഞ്ഞെടുക്കുന്നത്.

കുരുവട്ടൂരിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൂറുദ്ദീൻ ചെറുവറ്റ, കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി. അബ്ദുൽ മജീദ് സുല്ലമി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വൽസൻ കുന്നത്ത്, എം. സന്തോഷ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹി വി.എം. വിജയകുമാർ എന്നിവർ പങ്കെടുക്കും.

പ്രതീക്ഷ ചാരിറ്റബിൾ ഫൗണ്ടേഷൻ ഭാരവാഹികളായ ബി.വി. മെഹബൂബ്, ടി.പി. ഹുസൈൻ കോയ, എം.ടി. അബ്ദുൽ ഗഫൂർ, മുഹമ്മദലി കൊളത്തറ, മണ്ഡലം ഭാരവാഹികളായ ഖാസിം മദനി, റഷീദ് കക്കോടി, ജാനിഷ് വേങ്ങേരി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും.

പദ്ധതിയുടെ മൂന്നാമത്തെ വീടിന്റെ താക്കോൽദാനം അടുത്ത മാസം നടക്കും. നാലാമത്തെ വീടിന്റെ നിർമാണവും ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ബി.വി. മെഹബൂബ്, കൺവീനർ മുഹമ്മദലി കൊളത്തറ, പി.ടി. അബ്ദുൽ മജീദ് സുല്ലമി, എം.ടി. അബ്ദുൽ ഗഫൂർ, ശുക്കൂർ കോണിക്കൽ, അക്ബർ സാദിഖ് എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News