Tue Dec 12, 2023 10:56 PM 1ST

Sign In

ഉത്രാളിക്കാവ് ക്ഷേത്രത്തിലെ ശ്രീ കോവിലിൻ്റെ കട്ടിള വെപ്പ്

22 Nov 2026 22:30 IST

Arun das

Share News :

ചരിത്ര പ്രസിദ്ധമായ ഉത്രാളികാവ് ക്ഷേത്രത്തിലെ പുനരുദ്ധരാ ണത്തിന്റെ ഭാഗമായി ശ്രീകോവിലിൽ  കട്ടിളവെയ്പ്പ്  ചടങ്ങ് നടന്നു. മേൽശാന്തി ഗോപാലകൃഷ്ണൻ അയ്യർക്കൊപ്പം വാസ്തു  ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ്‌ പി ആർ സുരേഷ്‌കുമാർ, സെക്രട്ടറി കൃഷ്ണകുമാർ കണ്ടേരി, ദേവസ്വം ഓഫീസർ ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ മീന, ജോയിന്റ് സെക്രട്ടറി സി ജയേഷ്‌കുമാർ , മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അജിത് കുമാർ മലയ്യ, കേളത്ത് പാർവതി വലിയമ്മ, മുതിർന്ന മാധ്യമ പ്രവർതകരായ വി. മുരളി, ശശികുമാർ കൊടയക്കാടത്ത്, പത്രദൃശ്യമാധ്യമ പ്രവർത്തകരായ അരുൺദാസ് , സി.കെ. വേണുഗോപാൽ, മനോജ്‌ , ദിലീപ്, ടി.കെ. സനീഷ്, സമിതി ഭാരവാഹികളായ ബാലൻ, കൃഷ്ണകുമാർ, എങ്കക്കാട് ദേശം ഭാരവാഹികളായ തുളസി കണ്ണൻ, പി. ജി. രവീന്ദ്രൻ, ബാബു പൂക്കുന്നത്, ടി. പി. ഗിരീശൻ, സന്തോഷ് പി. വി., രാധാകൃഷ്ണൻ, കമലാകരൻ, ശശി ഇരുമ്പശ്ശേരി, പുഷ്പരാജൻ കുമരനെലൂർ ദേശം ഭാരവാഹികളായ കെ. ബാലകൃഷ്ണൻ, കെ ആർ . രമേഷ്, അയ്യപ്പൻകുട്ടി, ശ്രീകുമാർ, ബാബു, വാസുദേവൻ കയറാട്ട് വടക്കാഞ്ചേരി ദേശത്തെ പ്രതിനിധീകരിച്ച് വിജയൻമേനോൻ  തുടങ്ങിയവരും, നിരവധി ദേശക്കാരും, പൂരകമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും കട്ടിള വെയ്പ്പ് ചടങ്ങിൽ പങ്കെടുത്തു 

ഈ വരുന്ന nov 30, dec 1 നാണ് ഭഗവതിയെ ശ്രീകോവിലിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്ന ചടങ്ങുകൾ അതിവിപുലമായി സംഘടിപ്പിക്കുന്നത്.

Follow us on :

More in Related News