Tue Dec 12, 2023 10:56 PM 1ST

Sign In

ലഹരിക്കെതിരെ റോട്ടറി അംഗങ്ങൾ; 'തൂഫാൻ ഗ്രാൻഡ് സ്മാഷ്' ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 22-ന്

20 Nov 2026 13:37 IST

NewsDelivery

Share News :

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം; 3,000 റോട്ടറി അംഗങ്ങൾ തൂഫാൻ വാരിയർമാരാകും

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോട്ടറി ഡിസ്ട്രിക്ട് 3204 സംഘടിപ്പിക്കുന്ന അഞ്ചാമത് 'തൂഫാൻ ഗ്രാൻഡ് സ്മാഷ്' ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 22-ന് കാരപ്പറമ്പ് കോസ്മോസ് സ്പോർട്സ് സിറ്റിയിൽ നടക്കും. രാവിലെ 10-ന് അഡ്വ. കെ. ജയന്ത് എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.

റോട്ടറി ഡിസ്ട്രിക്ട് 3204-ന്റെ ആഭിമുഖ്യത്തിൽ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൗത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ 93 റോട്ടറി ക്ലബുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 150 അംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കും. സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. വിജയികൾക്ക് ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും.

ടൂർണമെന്റിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിനുമായി കൈകോർത്തുകൊണ്ട് 3,000-ത്തോളം റോട്ടറി അംഗങ്ങൾ 'തൂഫാൻ വാരിയർമാരായി' പ്രവർത്തിക്കുമെന്ന പ്രഖ്യാപനവും നടക്കും. ഇതിന്റെ ഭാഗമായി 200 റോട്ടറി അംഗങ്ങൾക്ക് ബാഡ്ജ് അണിയിക്കും.

റോട്ടറി ഗവർണറുടെ നേതൃത്വത്തിലുള്ള 'മൈ സിറ്റി ഡ്രഗ് ഫ്രീ സിറ്റി' പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിക്കും. ലഹരിമുക്ത സമൂഹമെന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ പേരെ അണിനിരത്തുന്നതിനൊപ്പം യുവാക്കളിൽ കായിക അവബോധവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ റോട്ടറി ക്ലബ് കാലിക്കറ്റ് സൗത്ത് പ്രസിഡന്റ് ഡോ. കെ. ശ്രീജിൽ, റോട്ടറി അസിസ്റ്റന്റ് ഗവർണർ സി.വി. പ്രതീഷ് മേനോൻ, പ്രോഗ്രാം ചെയർമാൻ പി.സി.കെ. രാജൻ, പബ്ലിക് ഇമേജ് ചെയർ ടി.കെ. രാധാകൃഷ്ണൻ, സ്റ്റീലക്സ് ടി.എം.ടി ഫിനാൻസ് മാനേജർ വിനോദ് തെയ്യത്ത്, കൺവീനർ കെ. മുരളീധരൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News