Tue Dec 12, 2023 10:56 PM 1ST

Sign In

ഉദയാനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക മഹോത്സവം; തെക്കുംചേരി മേൽ എഴുന്നള്ളിപ്പ് 23 ന് പുലർച്ചെ 5ന് നടക്കും.

22 Nov 2026 23:56 IST

santhosh sharma.v

Share News :

വൈക്കം: ഉദയാനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉൽസവത്തിന്റെ ഭാഗമായ തെക്കുംചേരി മേൽ എഴുന്നള്ളിപ്പ് 23 ന് പുലർച്ചെ 5ന് നടക്കും. ഏഴാം ഉൽസവ ദിനമായ ഞായറാഴ്ചത്തെ വിളക്ക് എഴുന്നള്ളിപ്പിനെ തുടർന്നാണ് തെക്കും ചേരിമേൽ എഴുന്നള്ളിപ്പ് നടക്കുന്നത്. ക്ഷേത്രത്തിന് 5 പ്രദക്ഷിണം പൂർത്തിയാക്കിവിളക്ക് എഴുന്നള്ളിപ്പ് പൂർത്തിയാക്കും. വീണ്ടും ആചാര പ്രകാരം പാണി കൊട്ടിയ ശേഷം ഒരു പ്രദക്ഷിണം പൂർത്തിയാക്കിയാണ് എഴുന്നള്ളിപ്പു പുറപ്പെടുക. എട്ടാം ഉൽസവ ദിനം പുലർച്ചയാണ് ഇതു നടക്കുക. ഉദയനാപുരം ക്ഷേത്രത്തിന്റെ ഏകദേശം ആറു കിലോമീറ്റർ തെക്ക് ഭാഗത്തുള്ള അരിമ്പ് കാവ് ക്ഷേത്രത്തിൽ ഇറക്കി പൂജയും നിവേദ്യവും ഉണ്ട്. തുടർന്ന് കമഴ്ത്തി പിടിച്ച് ശംഖ് വിളിച്ച് എഴുന്നള്ളിപ്പ് തിരികെ ക്ഷേത്രത്തിലേക്ക് പോരും. ക്ഷേത്രത്തിൽ എത്തി രണ്ടു പ്രദക്ഷിണം പൂർത്തിയാക്കി ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകൾ സമാപിക്കും. 24 ന് വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് നടക്കുംഎട്ടാം ഉൽസവം നടത്തേണ്ട വിളക്കെഴുന്നള്ളിപ്പിനോടപ്പമാണ് വടക്കും ചേരി മേൽ എഴുന്നള്ളിപ്പ് നടക്കുന്നത് . ക്ഷേത്ര അതിർത്തിയായാ ചെമ്പ് ദേശം വരെ എത്തി കമഴ്ത്തി പിടിച്ച് ശംഖ് വിളിച്ച് തിരിച്ചെഴുന്നള്ളും. കൂട്ടുമ്മൽ ക്ഷേത്രം , ഇത്തിപ്പുഴ കൊട്ടാരം തുടങ്ങിയ ഭാഗങ്ങളിൽ ഇറക്കി പൂജയും നടക്കും. 24 ന് രാവിലെ പ്രസിദ്ധമായ തൃക്കാർത്തിക ദർശനവും തുടർന്ന് രാത്രി തൃക്കാർത്തിക വിളക്കും നടക്കും. 25 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

Follow us on :

More in Related News