Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2026 22:29 IST
Share News :
കടുത്തുരുത്തി: പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ ഭവനനിര്‍മാണ-ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഒരു കുഞ്ഞിനു പോലും മരുന്ന് നല്‍കാതിരിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് മാഞ്ഞൂർ മോഹൻകുമാർ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിബി മാണി, ഉഴവൂർ ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിൻസി ജയ് സൺ, സി.ടി. രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി മത്തായി, രതീഷ് എണ്ണച്ചേരിൽ, ഗ്രാമപഞ്ചായത്ത് അംഗം സോണിയ തേനംമാക്കിൽ എന്നിവർ പ്രസംഗിച്ചു.
എച്ച്.എം.സി അംഗങ്ങളായ സനോജ് മിറ്റത്താനിയിൽ, അജോ അറയ്ക്കൽ, അപർണ ഗർവാസീസ്, ആശുപത്രി സൂപ്രണ്ട് ഡോ. ആഷിക്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു എസ്. നായർ തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.