Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2026 23:50 IST
Share News :
മസ്കറ്റ്: പ്രചോദന മലയാളി സമാജം മസ്കറ്റിന്റെ നേതൃത്വത്തിൽ മക്ക ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് കുട്ടികൾക്കായി ചിത്രരചനാ, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. നവംബർ 21ന് അൽ ഖുവൈറിലെ മക്ക ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടിയിൽ 50ലധികം കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
കുട്ടികളിലെ സർഗാത്മക കഴിവുകളും വിജ്ഞാനവും പ്രോത്സാഹിപ്പിക്കുകയും അവരുടെ കലാപരവും ബൗദ്ധികവുമായ മികവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചിത്രരചനാ മത്സരവും വിജ്ഞാനപ്രദമായ ക്വിസ് മത്സരവും കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ക്വിസ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ അനഗ്രഹ വിനോദ് ഒന്നാം സ്ഥാനവും മുഹമ്മദ് റെയ്ഹാൻ ജെഫിൻ രണ്ടാം സ്ഥാനവും ശ്രാവൺ ശ്രീജിത്ത് മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ആര്യൻ പ്രശാന്ത് ഒന്നാം സ്ഥാനവും ആമിഷ് റെജു രണ്ടാം സ്ഥാനവും ദക്ഷ ധനൂപ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചിത്രരചനാ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ അനഗ്രഹ വിനോദ് ഒന്നാം സ്ഥാനവും റയ ഫാത്തിമ ജെഫിൻ രണ്ടാം സ്ഥാനവും നസ്മിൻ സാജിദ് മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ദക്ഷ ധനൂപ് ഒന്നാം സ്ഥാനവും ആമിഷ് റെജു രണ്ടാം സ്ഥാനവും അനിക / അഭിനവ് എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ നൈനിക പി. സയൂജ് ഒന്നാം സ്ഥാനവും ലിയോണ ലിജോ രണ്ടാം സ്ഥാനവും ഹംദാൻ സാജിദ് മൂന്നാം സ്ഥാനവും നേടി.
മത്സരങ്ങൾക്കാവശ്യമായ വേദി, സാമഗ്രികൾ, കുട്ടികൾക്കുള്ള സമ്മാനങ്ങൾ എന്നിവ ഒരുക്കി സഹകരിച്ച മക്ക ഹൈപ്പർമാർക്കറ്റിന് സംഘാടകർ പ്രത്യേക നന്ദി അറിയിച്ചു.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സന്തോഷകരമായ അനുഭവമായി മാറിയ പരിപാടി, കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.