Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 07:08 IST
Share News :
വർക്കല: ഒൻപത് വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റൂർ വില്ലേജ് ശ്രീനാരായണപുരം ദേശത്ത് ഞെക്കാട് ജെ.എസ് മന്ദിരത്തിൽ ജയൻ മകൻ ജെയിൻ (28) ആണ് ശിക്ഷിക്കപ്പെട്ടത്. വർക്കല അതിവേഗ പോക്സോ കോടതി ജഡ്ജി സിനി എസ്.ആർ ആണ് വിധി പ്രസ്താവിച്ചത്.
കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടി യുകെജിയിൽ പഠിക്കുന്ന കാലം മുതൽ പീഡനത്തിനിരയായ കേസിലാണ് കോടതി വിധി. പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
പോക്സോ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം 50 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, 12-ാം വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. ഐപിസി 377-ാം വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും 50,000 രൂപ പിഴയും, 450-ാം വകുപ്പ് പ്രകാരം ഏഴ് വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
പിഴത്തുക അടച്ചില്ലെങ്കിൽ ഓരോ വകുപ്പിലെയും ഉത്തരവനുസരിച്ച് അധിക തടവും അനുഭവിക്കണം. പിഴയായി ഈടാക്കുന്ന തുകയിൽ ഒരു ലക്ഷം രൂപ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. കുട്ടിക്ക് കൂടുതൽ നഷ്ടപരിഹാരം അനുവദിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോടും കോടതി നിർദേശിച്ചിട്ടുണ്ട്.
കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായിരുന്ന വി.സി. വിനോദ്കുമാർ, രാജേഷ് എം. എന്നിവരാണ് കേസെടുത്തത്. തുടർന്ന് പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന അനൂപ് ആർ. ചന്ദ്രൻ, ഫറോസ് ഐ. എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ ഹാജരായി. സി.പി.ഒ പ്രിയ ജി.വി പ്രോസിക്യൂഷനെ സഹായിച്ചു.
Follow us on :
Tags:
More in Related News
Please select your location.