Tue Dec 12, 2023 10:56 PM 1ST

Sign In

ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി:ദര്‍ശനപുണ്യം തേടി ലക്ഷങ്ങള്‍..

21 Nov 2026 20:08 IST

MUKUNDAN

Share News :

ഗുരുവായൂര്‍:ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി വ്രതത്തിന്റെ പുണ്യം തേടിയും ഗുരുവായൂരപ്പന്റെ ദര്‍ശനത്തിനുമായി ലക്ഷക്കണക്കിന് ഭക്തരാണ് ഗുരുവായൂരിലെത്തിയത്.വെള്ളിയാഴ്ച്ച വൈകീട്ടോടെ തന്നെ ഭക്തര്‍ ക്ഷേത്രനഗരത്തിലേക്ക് ഒഴുകിയെത്തി.പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തിലും നടപ്പന്തലുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി ആചരിക്കുന്നത്.ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം കൂടിയാണിത്.കുരുക്ഷേത്ര യുദ്ധഭൂമിയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം.അതിനാല്‍ ഏകാദശി ഗീതാദിനമായും ആചരിക്കുന്നു.ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേര്‍ന്ന് ഗുരുവായൂരില്‍ ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചതും ഈ ദിവസമാണെന്നാണ് ഐതിഹ്യം.ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളില്‍ വിലയം പ്രാപിച്ചതും ഏകാദശി ദിനത്തിലെ പ്രഭാതത്തിലായിരുന്നു.ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദേവസ്വം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുണ്ടായിരുന്നു.കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്.പ്രത്യേക ദര്‍ശനം ഇല്ലാതെ എല്ലാവര്‍ക്കും ഓരോ പോലെ ദര്‍ശനമായിരുന്നു.രാവിലെ 6.30-ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഗുരുവായൂരപ്പന്റെ ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് നടന്നു.വൈകീട്ട് ദീപാരാധനയ്ക്കുശേഷം പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥമെഴുന്നള്ളിപ്പും ഉണ്ടായി.ഏകാദശി വ്രതമനുഷ്ഠിച്ച് എത്തുന്ന ഭക്തര്‍ക്കായി വിശേഷാല്‍ പ്രസാദ ഊട്ടും ഒരുക്കിയിട്ടായിരുന്നു.അന്നലക്ഷ്മി ഹാള്‍,സമീപത്തെ പ്രത്യേക പന്തല്‍,ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ രാവിലെ ഒമ്പതിന് പ്രസാദ ഊട്ട്ആരംഭിച്ചു.ഗോതമ്പുചോറ്,കാളന്‍,ഗോതമ്പുപായസം എന്നിവയാണ് വിഭവങ്ങള്‍.വ്രതാനുഷ്ഠാനത്തിനെത്തുന്ന ഭക്തര്‍ ഞായറാഴ്ച്ച ദ്വാദശി ദിനത്തില്‍ ദ്വാദശിപ്പണം സമര്‍പ്പിക്കും.

Follow us on :

More in Related News