Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് സി.പി.ഐ.യ്ക്കുണ്ടായത് അപ്രതീക്ഷിത തോല്‍വി;ഇടത് കോട്ടയിലും യു ഡി എഫ് ലീഡ്.

04 May 2026 22:27 IST

santhosh sharma.v

Share News :

വൈക്കം: സംസ്ഥാനത്ത് വീശിയടിച്ച യു.ഡി.എഫ്. തരംഗത്തില്‍ എക്കാലവും ഉറച്ച് നിന്ന ഇടതുകോട്ടയായ വൈക്കത്തും എല്‍.ഡി.എഫിന് ദയനീയ പരാജയം. ഇടതുകോട്ടയിലുണ്ടായ അപ്രതീക്ഷിത പരാജയം ശരിക്കും മുന്നണി പ്രവര്‍ത്തകരെയും നേതാക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. മൂന്നരപ്പതിറ്റാണ്ടിന് ശേഷമാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി വൈക്കത്ത് വിജയിക്കുന്നത്. കോണ്‍ഗ്രസിലെ കെ. ബിനിമോന്‍ 1360 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി പി ഐ യിലെ പി. പ്രദീപിനെ പരാജയപ്പെടുത്തിയത്. കേരളം രൂപവത്കരിച്ചശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ മാത്രമാണ് യു.ഡി.എഫ്.വൈക്കത്ത് ഇതിനുമുമ്പ് വിജയിച്ചിട്ടുള്ളത്. 14 തവണയും മണ്ഡലത്തിൽ വിജയിച്ചത് സി.പി.ഐ. സ്ഥാനാര്‍ഥികളാണ്. 2021-ലെ തിരഞ്ഞെടുപ്പില്‍ സി.കെ. ആശ 29122 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനത്താണ് ഇക്കുറി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. പ്രദീപ് 1360 വോട്ടുകൾക്ക് തോല്‍ക്കുന്നത്. 1957-ല്‍ സ്വാതന്ത്ര്യ സമരസേനാനി കെ.ആര്‍.നാരായണനും 1965-ല്‍ പി. പരമേശ്വരനും 1991-ല്‍ കെ.കെ. ബാലകൃഷ്ണനുമാണ് മണ്ഡലത്തില്‍ മുമ്പ് വിജയിച്ച കോണ്‍ഗ്രസുകാര്‍.സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ നാട് കൂടിയാണ് വൈക്കം എന്നത് തോൽവിക്ക് ആഘാതം കൂട്ടും. സി.പി.ഐ. വൈക്കം മണ്ഡലം നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജനുവരിയില്‍ തലയാഴത്ത് പാര്‍ട്ടിയുടെ സ്ഥാനമാനങ്ങളിലുള്ളവരടക്കം 100 കുടുംബങ്ങള്‍ സി.പി.ഐ. വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായിട്ട് മാര്‍ച്ച് ഒന്നിന് വൈക്കത്തെ സി.പി.ഐ.യുടെ മുന്‍ എം.എല്‍.എ. പാര്‍ട്ടിവിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നത്, ടി.വി.പുരത്തും സി.പി.ഐ. മണ്ഡലം നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തുടങ്ങിയവ ഇടതുമുന്നണിയുടെ പരാജയത്തിനുള്ള കാരണങ്ങളായി. ഏപ്രില്‍ ഏഴിന് പുലര്‍ച്ചെ തലയാഴത്തെ സി.പി.ഐ. ഓഫീസിന് മുന്നിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പന്തലിൽ ജൈവകര്‍ഷകനായ തലയാഴം പുളിക്കാശേരിയില്‍ മക്കന്‍ ചെല്ലപ്പന്‍ എന്ന കെ. ചെല്ലപ്പന്‍(67) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതും പാര്‍ട്ടിക്കും വിനയായി. മരിച്ചയാളുടെ മൃതദേഹത്തില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ വൈക്കത്ത സി.പി.ഐ. നേതാക്കളാണ് തന്റെ മരണത്തിനു ഉത്തരവാദിയെന്ന് കാട്ടി അവരുടെ പേരെടുത്ത് സൂചിപ്പിരുന്നു. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുമ്പുണ്ടായ സംഭവവും സി.പി.ഐ. സ്ഥാനാര്‍ഥിയ്ക്ക് തിരിച്ചടിയായി. എല്‍.ഡി.എഫ്. ഭരിക്കുന്ന തലയാഴത്തും ടി.വി.പുരത്തുമുണ്ടായ തിരിച്ചടിയാണ് പി.പ്രദീപ് നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കാനുള്ള സാധ്യത ഇല്ലാതാക്കിയത്.എൽ ഡി എഫ് ശക്തി കേന്ദ്രങ്ങളിൽ ഭൂരിപക്ഷം കുറഞ്ഞതും യു ഡി എഫ് കേന്ദ്രങ്ങളിൽ ബിനിമോന് കൂടുതൽ ലീഡ് നൽകിയതും വിജയ കാരണമായി.

അതെ സമയം വർഷങ്ങൾക്ക് ശേഷമാണ് ഒരു മുന്നണി ജില്ലയിലെ മുഴുവൻ സീറ്റുകളും പിടിച്ചെടുക്കുന്നത്. ​കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ, വൈക്കം എന്നീ ഒൻപത് മണ്ഡലങ്ങളിലാണ് യുഡിഎഫ് തരംഗം അലയടിച്ചത്. ​1980 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു സമ്പൂർണ വിജയം ജില്ലയിൽ യുഡിഎഫ് സ്വന്തമാക്കുന്നത്. 1991-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു. അന്ന് പത്ത് മണ്ഡലങ്ങളുണ്ടായിരുന്ന കോട്ടയത്ത് എട്ട് സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. 2026ൽ ഒൻപത് സീറ്റുകളും നേടി ആ റെക്കോർഡും യുഡിഎഫ് തിരുത്തിക്കുറിച്ചു. കഴിഞ്ഞ 2021-ലെ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് എത്തിയതോടെ ജില്ലയിൽ യുഡിഎഫിന് വലിയ വിള്ളലുകൾ സംഭവിച്ചിരുന്നു. അന്ന് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ, വൈക്കം, ചങ്ങനാശേരി സീറ്റുകൾ എൽഡിഎഫിനൊപ്പമായിരുന്നു. എന്നാൽ ഈ കരുത്തിനെയാണ് ഇത്തവണ യുഡിഎഫ് നിഷ്പ്രഭമാക്കി ജില്ലയിൽ പൂർണ്ണ ആധിപത്യം സ്ഥാപിച്ചത്. ജില്ലയിൽ മത്സരിച്ച ഭൂരിഭാഗം യു ഡി എഫ് സ്ഥാനാർഥികളും വിജയിച്ചത് പതിനായിരത്തിനും 50,000 ഇടായിലുള്ള ഭൂരിപക്ഷത്തിലാണ്. കേരളാ കോൺഗ്രസ് തമ്മിൽ ഏറ്റുമുട്ടിയ കടുത്തുരുത്തി, ചെങ്ങനാശ്ശേരി അടക്കം ജോസഫ് വിഭാഗം വിജയിച്ചു.ജില്ലയിലെ മന്ത്രിയും, ഗവ.ചീഫ് വിപ്പ് അടക്കം പരാജയപ്പെട്ടു.




*ജോലി ഒഴിവുകൾ:* 

*എസ്ബിഐ ലൈഫ് (കാഞ്ഞിരപ്പള്ളി ബ്രാഞ്ച്)* 

*???? തസ്തികകൾ:* 

1️⃣ *ലൈഫ് മിത്ര / പെൻഷൻ കോർഡിനേറ്റർ*

*യോഗ്യത: SSLC (മിനിമം)*

*പ്രായം: 30 - 65 വയസ്സ്*

*ആർക്കൊക്കെ അപേക്ഷിക്കാം: വീട്ടമ്മമാർ, റിട്ടയേർഡ് ജീവനക്കാർ, മുൻ എൻആർഐ, പോസ്റ്റ് ഓഫീസ് ഏജൻ്റുമാർ, ബിസിനസ്സ് ഉടമകൾ.*

*പ്രത്യേകത: ഫുൾ ടൈം, പാർട്ട് ടൈം അല്ലെങ്കിൽ വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാം.*


2️⃣ *സെയിൽസ് ഓഫീസർ / ഡെവലപ്‌മെന്റ് മാനേജർ*

*യോഗ്യത: പ്ലസ് ടു / ബിരുദം*

*പ്രായം: 30 - 35 വയസ്സ് (യുവതീയു/വാക്കൾക്ക് )*


???? *ആനുകൂല്യങ്ങൾ:*

*മെഡിക്കൽ ഇൻഷുറൻസ്*

*പെൻഷൻ, ഗ്രാറ്റുവിറ്റി*


???? *സ്ഥലം: എസ്ബിഐ ലൈഫ്, ലയോള കോംപ്ലക്സ്, കാത്തീഡ്രൽ ചർച്ചിന് എതിർവശം, കാഞ്ഞിരപ്പള്ളി* .

???? *താൽപ്പര്യമുള്ളവർ ഇൻ്റർവ്യൂവിനായി ബന്ധപ്പെടുക:* 

*Mob: 9747890731/8848879001*

Follow us on :

More in Related News