Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2026 17:36 IST
Share News :
കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ നിരക്കിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ, മറ്റു ജനറൽ സർജറികൾക്കുമുള്ള നിർണയ ക്യാമ്പ് കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. ഓഗസ്റ്റ് 15 വരെ നടക്കുന്ന ക്യാമ്പിൽ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരടങ്ങുന്ന ജനറൽ സർജറി വിഭാഗവും ഓർത്തോപീഡിക് വിഭാഗവുമാണ് നേതൃത്വം നൽകുന്നത്.
ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷനും, ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാക്കുന്നതോടൊപ്പം ലാബ്, റേഡിയോളജി പരിശോധനകൾക്ക് 20 ശതമാനം ഇളവും ലഭ്യമാണ്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കടുത്ത സന്ധിവേദന സഹിക്കുകയും ശസ്ത്രക്രിയ ഒഴിവാക്കുകയും ചെയ്യുന്ന നിർധനരായ രോഗികളെ കണ്ടെത്തി സഹായിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അർഹരായ രോഗികൾക്ക് അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള മികച്ച ചികിത്സയും പോസ്റ്റ്-ഓപ്പറേറ്റീവ് കെയറും ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: +91 98479 49494
Follow us on :
Tags:
More in Related News
Please select your location.