Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2026 00:17 IST
Share News :
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വ്യാപിക്കുന്നതിനിടെ തിരുവനന്തപുരത്ത് എംപോക്സ് (Mpox) സ്ഥിരീകരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ സ്വകാര്യത പരിഗണിച്ച് മറ്റ് വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.
ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന എട്ടാമത്തെ എംപോക്സ് കേസാണിത്. ജൂൺ മാസത്തിൽ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്.
ഇതിനിടെ സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം (2), കൊല്ലം (1), എറണാകുളം (1), തൃശൂർ (3), മലപ്പുറം (1), കോഴിക്കോട് (9), കണ്ണൂർ (2) ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ജൂൺ മാസത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ കോഴിക്കോട് (33), വയനാട് (18), തൃശൂർ (9), ആലപ്പുഴ (3) ജില്ലകളിൽ രോഗവ്യാപനത്തെ തുടർന്ന് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വർഷം ഇതുവരെ 186 ഷിഗെല്ല കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂൺ മാസത്തിൽ മാത്രം 110 കേസുകൾ സ്ഥിരീകരിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 68 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൃശൂർ നാട്ടികയിൽ ഒരാൾ ഡെങ്കി ബാധിച്ച് മരിച്ചു. കൂടാതെ ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരവും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗവ്യാപന സാഹചര്യത്തിൽ വ്യക്തിശുചിത്വം പാലിക്കണമെന്നും പനി, വയറിളക്കം, ചർമത്തിൽ അസാധാരണ ലക്ഷണങ്ങൾ തുടങ്ങിയവ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.
Follow us on :
Tags:
More in Related News
Please select your location.