Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജയിൽ മോചിതനായതിന് പിന്നാലെ വീണ്ടും മോഷണം; സ്കൂട്ടർ കവർന്ന കാപ്പ പ്രതി അറസ്റ്റിൽ

18 Jun 2026 23:54 IST

NewsDelivery

Share News :

കോഴിക്കോട്: മാനാഞ്ചിറയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിൽ കുന്ദമംഗലം പെരിങ്ങളം സ്വദേശി അറപ്പൊയിൽ വീട്ടിൽ മുജീബ് (39) നെ കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

ചെലവൂർ സ്വദേശിയായ യുവാവിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് മാനാഞ്ചിറയ്ക്ക് സമീപത്ത് നിന്ന് മോഷണം പോയത്. പരാതിയെ തുടർന്ന് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കുന്ദമംഗലം പരിസരത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൗഡിയാണ് മുജീബ്. കോഴിക്കോട് ജില്ലയിലെ എടച്ചേരി, കൊടുവള്ളി, അത്തോളി, കുന്ദമംഗലം, പന്തീരാങ്കാവ്, ടൗൺ, നടക്കാവ്, വെള്ളയിൽ എന്നിവിടങ്ങളിലെയും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കരിപ്പൂർ, അരീക്കോട് പോലീസ് സ്റ്റേഷനുകളിലെയും മോഷണം, പിടിച്ചുപറി ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

നിരവധി ക്രിമിനൽ കേസുകളെ തുടർന്ന് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന പ്രതി ശിക്ഷാകാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും മോഷണക്കേസിൽ ഉൾപ്പെട്ടത്.

ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീജേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രസാദ്, അജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ നൈജീഷ്, രജീന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow us on :

More in Related News