Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2026 21:29 IST
Share News :
മസ്‌ക്കറ്റ് : ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറാമത് രക്തദാന ക്യാമ്പ് നാളെ ബൗഷർ ബ്ലഡ് ബാങ്കിൽ വച്ച് നടക്കും.
വെള്ളിയാഴ്ച്ച രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ് നടക്കുന്നത്.
രക്തത്തിന്റെ ആവശ്യകത വർദ്ധിക്കുകയും, രക്തദാനം കുറയുകയും ചെയ്ത സാഹചര്യത്തിൽ കൂടിയാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഒ നെഗറ്റീവ് രക്ത ഗ്രുപ്പിൽ ഉള്ളവർ അടിയന്തരമായി രക്‌തദാനം നൽകണമെന്ന് ബ്ലഡ് ബാങ്ക് അധികൃതർ ആവിശ്യപെട്ടിരുന്നു.
ഒമാൻ തീരത്ത് വെച്ച് അപകടത്തിൽപ്പെട്ട ഇന്ത്യൻ കപ്പൽ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയ ഒമാൻ ഭരണകൂടത്തോടുള്ള ആദരവും, ഹൃദയംഗമമായ നന്ദിയും പ്രകടിപ്പിച്ചു കൊണ്ടും കൂടെയാണ് ഇത്തവണ രക്ത ദാന ക്യാമ്പ് ഒമാൻ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്നത് എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
Follow us on :
More in Related News
Please select your location.