Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2026 20:47 IST
Share News :
കേരള മുഖ്യമന്ത്രിക്കായി ഡല്‍ഹിയില്‍ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ വച്ച് ശനിയാഴ്ച വൈകിട്ട് നടന്ന മൂന്നു മണിക്കൂര്‍ ചര്‍ച്ചയിൽ അന്തിമ തീരുമാനമായില്ല. ഹൈക്കമാൻഡ് തീരുമാനം കോൺഗ്രസ് പ്രസിഡൻ്റ് പ്രഖ്യാപിക്കുമെന്നും ഈ മാസം23 വരെസമയമുണ്ടെന്നും കേരളത്തിൻ്റെ ചുമതലയുള്ള കേന്ദ്ര നിരീക്ഷക ദീപദാസ് മുൻഷി പറഞ്ഞു. അതെ സമയം മുഖ്യമന്ത്രിക്കായി നടത്തുന്ന ഫ്ലക്സ് യുദ്ധം വേണ്ടെന്ന ഐക്യസന്ദേശവുമായി മൂന്നു നേതാക്കളും രംഗത്തെത്തിയതാണ് ഏക ആശ്വാസം. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർ ജ്ജുൻ ഖർഗെയുടെ വസതിയിൽ നടന്ന ചർച്ചയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്തു. പ്രതിപക്ഷ നേതാവായി അഞ്ച് വർഷം പടനയിച്ച വി.ഡി സതീശൻ തന്നെ കേരള മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങളുടെയും ബഹു ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരുടെയും ആഗ്രഹം. മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്തുള്ള എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കളും യോഗത്തിൽ പങ്കെടുത്തു. കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫിനെയും ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിലാണ് ചർച്ച നടന്നത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ചയിൽ അവസാന നിമിഷം പങ്കെടുത്തു. കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലുള്ള
102 സീറ്റിൻ്റെ വിജയം യുഡിഎഫ് നേടിയെങ്കിലും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ പേരിനൊപ്പം കെ.സി വേണുഗോപാലിൻ്റെയും രമേശ് ചെന്നിത്തലയുടെയും പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് വന്നത് നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും തർക്കത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ചേരിതിരിഞ്ഞ് വിവിധ ജില്ലകളിൽ നേതാക്കൾ ഉൾപ്പടെ ഇവർക്ക് അനുകൂലമായി പ്രകടനങ്ങൾ നടത്തുകയും ഫ്ളക്സുകളും മറ്റും സ്ഥാപിക്കുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തിയതോടെ കെ പി സി സി ഇത്തരം നീക്കങ്ങൾ വിലക്കുകയും ചെയ്തിരുന്നു. ഹൈക്കമാൻ്റ് നിരീക്ഷകർ തലസ്ഥാനത്തെത്തി മുഖ്യമന്ത്രി സംബന്ധിച്ച് കോൺഗ്രസ് എം എൽ എ മാരുടെ അഭിപ്രായം തേടുകയും തുടർന്ന് ഘടകകക്ഷികളുടെ അഭിപ്രായം ആരായുകയും ചെയ്തിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പദത്തിനുള്ള തീരുമാനം ശനിയാഴ്ച വൈകിട്ട് എ ഐ സി സി അധ്യക്ഷൻ്റെ വസതിയിൽ നടന്നത്. അതെ സമയം വി.ഡി സതീശനാണ് മുസ്ലീം ലീഗിൻ്റെയും മറ്റ് ഘടകകക്ഷികളുടെയും പിന്തുണ. ഇക്കാര്യങ്ങൾ കോൺഗ്രസ് നേതൃത്വത്തെ അവർ അറിയിച്ചിട്ടുണ്ട്. ജനവികാരം കണക്കിലെടുത്ത് വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാവു എന്നും എ ഐ സി സി നേതൃത്വത്തെ ഇതിനോടകം അറിയിച്ചും കഴിഞ്ഞു.
ഇതിനുള്ള കാത്തിരിപ്പ് അല്പം കൂടി നീണ്ടു പോകുമെങ്കിലും പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കാതെയുള്ള തീരുമാനമാണ് ഹൈക്കമാൻ്റ് ഇക്കാര്യത്തിൽ സ്വീകരിക്കുക എന്നാണ് നിലവിൽ അറിയാൻ കഴിയുന്നത്.
Follow us on :
Tags:
Please select your location.