Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം പാരിപ്പള്ളിയില്‍ മണ്ണ് നിറച്ച ഉയരപ്പാതയിലെ വശങ്ങളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ പുറത്തേക്ക് തള്ളി വന്നതിലെ ആശങ്ക പരിഹരിക്കാൻ സുരക്ഷിത മാർഗ്ഗങ്ങള്‍ സ്വീകരിക്കും.

18 Jun 2026 21:39 IST

R mohandas

Share News :

ചാത്തന്നൂർ: ദേശീയ പാത 66 കൊല്ലം പാരിപ്പള്ളിയില്‍ മണ്ണ് നിറച്ച ഉയരപ്പാതയിലെ വശങ്ങളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ പുറത്തേക്ക് തള്ളി വന്നതിലെ ആശങ്ക പരിഹരിക്കാൻ സുരക്ഷിത മാർഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ റീജിയണല്‍ ഓഫീസർ ഉറപ്പുനല്‍കിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. സ്ഥലം സന്ദർശിച്ച ശേഷം തിരുവനന്തപുരത്ത് റീജിയണല്‍ ഓഫീസറുമായി ചർച്ച നടത്തിയ ശേഷമാണ് എം.പി ഇക്കാര്യമറിയിച്ചത്.


സ്ലാബുകള്‍ തള്ളി വരുന്നതുമായി ബന്ധപ്പെട്ട പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അതോറിട്ടി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. സ്ഥല പരിശോധന നടത്തി പരിഹാര മാർഗ്ഗം നിർദ്ദേശിക്കാൻ ഐ.ഐ.ടി ചെന്നൈയെ ചുമതലപ്പെടുത്തി. ഐ.ഐ.ടിയുടെ നിർദ്ദേശ പ്രകാരമുള്ള പരിഹാര നടപടി പുരോഗമിക്കുകയാണ്. നിലവിലെ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങള്‍ ദേശീയപാത അതോറിട്ടി സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു. ദേശീയപാത അതോറിട്ടിയുടെ മാർഗ്ഗ നിർദ്ദേശങ്ങളുടെ പരിധിക്കപ്പുറം സ്ലാബുകള്‍ തള്ളി വരികയാണെങ്കില്‍ നിലവിലെ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങള്‍ കൂടാതെ മറ്റു വഴികള്‍ സ്വീകരിക്കുമെന്നും റീജിയണല്‍ ഓഫീസർ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്ന തരത്തില്‍ മാത്രമേ ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാക്കുവെന്നും ആശങ്കകള്‍ അകറ്റുന്ന തരത്തില്‍ പരിഹാരമാർഗ്ഗം സ്വീകരിക്കുമെന്നും റീജിയണല്‍ ഓഫീസർ ഉറപ്പ് നല്‍കിയതായി എം.പി അറിയിച്ച

Follow us on :

More in Related News