Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാൽ ഒടിഞ്ഞ വീട്ടമ്മ ആശുപത്രിയിൽ പോകാൻ ആംബുലൻസ് കാത്ത് നിന്നത് ഒരു മണിക്കൂറോളം.

18 Jun 2026 22:28 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വഴുതി വീണ് കാൽ ഒടിഞ്ഞതിനെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ വയോധിയായ വീട്ടമ്മ കട്ടിലിൽ നിന്നും താഴെ വീണ് വീണ്ടും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ 108 ആംബുലൻസ് വിളിച്ചിട്ടും ഒരു മണിക്കൂറോളം കാത്ത് നിന്നതായി ആക്ഷേപം. തലയോലപ്പറമ്പ് മനയ്ക്കക്കരിയിൽ മനയ്ക്കച്ചിറ വീട്ടിൽ കറുമ്പി (97) ആണ് വീണത്.വ്യാഴാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. വീടിനു സമീപത്തേക്ക് ആംബുലൻസ് എത്താൻ വീതിയുള്ള റോഡ് ഇല്ലാത്തതിനാൽ ബന്ധുക്കൾ ഇവരെ വള്ളത്തിൽ കയറ്റി ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ എത്തിച്ച് ഒരു മണിക്കൂർ കാത്തിരുന്നെങ്കിലും ആംബുലൻസ് എത്തിയില്ല. തുടർന്ന് ഗ്രാമ പഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയായിരാന്നു. ഡ്രൈവർ ഇല്ലെന്നു പറഞ്ഞ് ഫോൺ വച്ചതിനെ തുടർന്ന് പഞ്ചായത്തിൻ്റെ ആംബുലൻസ് വിളിച്ച് വരുത്തിയാണ് വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.

Follow us on :

More in Related News