Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2026 21:12 IST
Share News :
വൈക്കം: എസ്.എൻ.ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ വൈക്കം മഹാദേവ ക്ഷേത്ര ദർശനവും ശർക്കര കൊണ്ട് തുലാഭാരവും നടത്തി. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനും ശർക്കര കൊണ്ട് തുലാഭാരം നടത്തി. കഴിഞ്ഞ 23 വർഷമായി വൈക്കത്തഷ്ടമിയുടെ മൂന്നാം ഉൽസവ ദിനത്തിൽ ക്ഷേത്രത്തിൽ എത്തി വെള്ളാപ്പള്ളി തുലാ ഭാരം നടത്തി ഭഗവാൻ്റെ അനുഗ്രഹം വാങ്ങാറുണ്ട്. എസ് എൻ.ഡി.പി യോഗം വൈക്കം യുണിയൻ പ്രസിഡൻ്റ് ബിനേഷ് പ്ലാത്താനം, യൂണിയൻ ഭാരവാഹികൾ,
നഗരസഭ അദ്ധ്യക്ഷൻ അബ്ദുൽ സലാം റാവൂത്തർ തുടങ്ങിയവർ പങ്കെടുത്തു. അഷ്ടമിയുടെ മൂന്നാം ഉൽസവദിനം ക്ഷേത്രത്തിൽ എസ് എൻ.ഡി.പി യൂണിയനാണ് പതിവായി അഹസ് നടത്തി വരുന്നത്.
Follow us on :
Tags:
More in Related News
Please select your location.