Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2026 19:22 IST
Share News :
മസ്കറ്റ്: ഫ്രണ്ട്സ് ഓഫ് റൂവിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റൂവി കപ്പ് ഫുട്ബോൾ ടൂർണമെന്റ് സീസൺ ഫോറിന്റെ ട്രോഫി അനാച്ഛാദനവും ഗ്രൂപ്പ് നിർണയവും നടന്നു. മസ്കറ്റിലെ ഗാലക്സി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികൾ സംബന്ധിച്ചു.
മത്സരത്തിൽ പങ്കെടുക്കുന്ന 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് ഗ്രൂപ്പ് നിർണയം നടത്തിയത്. തുടർന്ന് വിജയികൾക്കുള്ള ട്രോഫികൾ ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ അനാച്ഛാദനം ചെയ്തു.
ഈ മാസം 27ന് ദാർസൈത്തിലെ അൽ സാഹിൽ ഫുട്ബോൾ ഗ്രൗണ്ടിലാണ് ടൂർണമെന്റ് നടക്കുന്നത്. ഒമാനിലെ പ്രമുഖരായ 16 ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കും. ജേതാക്കൾക്കും രണ്ടും മൂന്നും സ്ഥാനക്കാർക്കും ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കും. കൂടാതെ വ്യക്തിഗത മികവിനുള്ള വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.
ആവേശകരമായ മത്സരങ്ങൾ വീക്ഷിക്കുന്നതിനായി കായികപ്രേമികളായ എല്ലാവരെയും അൽ സാഹിൽ ഫുട്ബോൾ ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫ്രണ്ട്സ് ഓഫ് റൂവി പ്രതിനിധികളായ സുബിൻ, സന്തോഷ് നിർമലൻ, ഹരിദാസ്, സുരേഷ് കുമാർ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.