Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുബ്രദോ കപ്പ് സബ് ജില്ലാ ടൂർണമെന്റ്; ആഴ്ചവട്ടം, സെന്റ്ജോസഫ് ടീമുകളെ പിന്തള്ളി കല്ലായ് ഗണപത് HSS സെമിയിൽ

13 Jul 2026 21:49 IST

Enlight Media

Share News :

കോഴിക്കോട്: സുബ്രദോ കപ്പ് അണ്ടർ 15 സബ് ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ കല്ലായ് ഗണപ്ത് ഹയർ സെക്കണ്ടറി സ്കൂൾ മികച്ച മുന്നേറ്റത്തോടെ സെമി ഫൈനൽ ഉറപ്പാക്കി. കോഴിക്കോട് സാമൂതിരി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ (2-0), ആഴ്ചവട്ടം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ (2-0) ടീമുകളെ മറികടന്നാണ് കല്ലായ് സ്കൂൾ നേട്ടം കരസ്ഥമാക്കിയത്. മികച്ച ഗ്രൗണ്ടും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഫുട്ബോൾ പരിശീലനവും ടീമിന്റെ നേട്ടത്തിനു കാരണമാണ്. സ്കൂളിന്റെ ഖൊഖൊ ടീമിന് നവജീവൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മികച്ച പരിശീലനമാണ് ലഭ്യമാക്കുന്നത്. വൈകാതെ ക്രിക്കറ്റ് പരിശീലനവും ആരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് പിടിഎ പ്രസിഡന്റ് റഷീദ് പറഞ്ഞു. ജില്ലയിലെ തന്നെ മികച്ച സ്കൂൾ ഗ്രൗണ്ടുകളിലൊന്നാണ് കല്ലായ് ഗണപത് ഹയർ സെക്കണ്ടറി സ്കൂളിന്റേത്.

Follow us on :

More in Related News